കാമുകന്‍ ആരാണ്; കൈ നിറയെ റോസാ പൂക്കളുമായി തൃഷ, പ്രണയദിനത്തില്‍ നടി പങ്കുവെച്ച പോസ്റ്റ്

34

തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണൻ. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയർ ഗ്രാഫ് ഉയർത്തിയ മറ്റൊരു നടി തെന്നിന്ത്യയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യ മുഴുവനായി താരത്തിനുള്ളത്.

Advertisements

നാൽപത് വയസ് ആയിട്ടും നടി എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം ആരാധകർ ചോദിക്കാറുണ്ട് . എന്നാൽ താൻ പ്രണയത്തിൽ ആണ് എന്നതിന്റെ സൂചന തൃഷ നൽകിയിരുന്നു.

ഇപ്പോഴിതാ പ്രണയ ദിനത്തിൽ താരം പങ്കിട്ട പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. പ്രണയത്തിലാണ് എന്ന സൂചന നൽകി തൃഷ കൃഷ്ണ പങ്കുവച്ച പോസ്റ്റ് ആരാധകർ എറ്റെടുത്തിരിക്കുകയാണ്. കൈ നിറയെ റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കയും, മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുള്ള ചിത്രങ്ങളാണ് തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്.

അതേസമയം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ എല്ലാം തൃഷയ്ക്ക് വൻ ആരാധകരാണുള്ളത്. 1999ലാണ് തൃഷ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. നായികയുടെ സുഹൃത്തായിട്ടായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്. പിന്നീട് നടിയായും തൃഷ എത്തി. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് തൃഷയ്ക്ക്.

 

 

Advertisement