എന്റെ അമ്മയുടെ അനിയത്തിയാണ് ശോഭന, ചേച്ചിക്ക് ഒപ്പം ആയിരുന്നു ഞാന്‍ തുടക്കത്തില്‍ ഷൂട്ടിനു പോയത് ; തുറന്ന് പറഞ്ഞു കൃഷ്ണ

284

ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു നടൻ കൃഷ്ണ എന്നറിയപ്പെടുന്ന ദിവാകർ കൃഷ്ണ. തുടക്കത്തിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചുവെങ്കിലും പിന്നീട് മലയാള സിനിമയിൽ ഈ നടൻ ശോഭിച്ചില്ല. അതേസമയം ആ കാലത്ത് തമിഴിലും നല്ല സിനിമകൾ കൃഷ്ണ ചെയ്തിരുന്നു. ഇപ്പോഴിതാ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ ആണ് കൃഷ്ണ പങ്കുവെക്കുന്നത്.

Advertisements

25 വർഷമായി സിനിമയിൽ എത്തിയിട്ട് , ഇത്രയും വർഷം എങ്ങനെ പോയെന്ന് തനിക്ക് അറിയില്ല എന്ന് കൃഷ്ണ പറയുന്നു.

also read
കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ; ഭ്രമയുഗത്തിലെ മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ വസന്തബാലന്‍
തിരുവിതാംകൂർ സിസ്റ്റർഴ്‌സ് എന്നറിയപ്പെടുന്ന ലളിത പത്മിനി രാഗിണിമാരുടെ കൊച്ചുമകൻ ആണ് ഞാൻ. ലളിതാമ്മയുടെ കൊച്ചുമകൻ ആണ്. എന്റെ അമ്മയുടെ അനിയത്തി ആണ് ശോഭന, പിന്നെ വിനീത്, സുകുമാരിയമ്മ, അംബിക ചേച്ചി ഒക്കെ എന്റെ കുടുംബത്തിലെ അംഗങ്ങൾ ആണ്.

ശോഭന ചേച്ചിയുടെ കൂടെ ഷൂട്ടിന് പോയിട്ടുണ്ട്. മണിച്ചിത്രത്താഴ് സമയത്ത് എനിക്ക് ശരിക്കും ക്രെയ്‌സ് വന്നുതുടങ്ങി അഭിനയിക്കാൻ.

അതേസമയം എന്നെ തമിഴിൽ ഇൻട്രൊഡ്യൂസ് ചെയ്തത് കമൽ സാറാണ്. നിറത്തിന്റെ തമിഴിൽ പ്രകാശ് എന്ന കഥാപാത്രം ആയിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോയപ്പോൾ കമൽ സാർ വന്നു കെട്ടിപിടിച്ചു. വേറെ ഉള്ള ചിലർ ഒക്കെ ചാൻസ് ചോദിക്കും എന്ന് പേടിച്ച് എന്നെ ശ്രദ്ധിക്കാതെ മാറി നിൽക്കും നടൻ പറഞ്ഞു.

Advertisement