എല്ലാം ദൈവത്തിന്റെ നിയോഗം, ആരെയും അറിയിക്കാതിരുന്നത് സ്വകാര്യത വേണ്ടതുകൊണ്ട്, രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് ഉര്‍വശി

250

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read: ജിഷ്ണുവിനെ ആദ്യമായി നേരിട്ട് കണ്ടത് മരിച്ച് കിടക്കുമ്പോഴായിരുന്നു, വല്ലാത്തൊരു ഷോക്കായിരുന്നു ആ മരണം, പ്രിയനടന്റെ ഓര്‍മ്മകളില്‍ ജോമോള്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് മിന്നുന്ന താരമായി മാറിയതോടെ തിരക്കേറിയ യാത്രകളുടെ ഒരു കാലം ഉണ്ടായിരുന്നു നടി ഉര്‍വശിക്ക്. ഇന്ന് മലയാള സിനിമയില്‍ സജീവമാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലേക്കും ചുവടുവെച്ചിരുന്നു ഉര്‍വശി.

ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും തന്നെപ്പറ്റിയും സംസാരിക്കുകയാണ് ഉര്‍വശി. രണ്ടാം വിവാഹത്തെ കുറിച്ച് പബ്ലിസിറ്റി കൊടുത്തിരുന്നില്ലെന്നും കൊല്ലം സ്വദേശിയാണ് ശിവപ്രസാദെന്നും കണ്‍സ്ട്രക്ഷനാണ് അദ്ദേഹത്തിന്റെ ഫീല്‍ഡെന്നും ഉര്‍വശി പറയുന്നു.

Also Read: ദൃശ്യം 3 വരുന്നു, ഒരുങ്ങുന്നത് അവസാന ഭാഗം, ആകാംഷയോടെ ആരാധകര്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തനിക്ക് അദ്ദേഹത്തെ വളരെ കാലമായി പരിചയമുണ്ട്. തന്റെ ഷൂട്ടിങ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അദ്ദേഹമാണെന്നും വൈകി വിവാഹത്തിലെത്തിയത് നിയോഗമാണെന്നും താന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നുവെന്നും ഉര്‍വശി പറയുന്നു.

താന്‍ ഒരു ടീച്ചറൊക്കെ ആവുമെന്നായിരുന്നു വിചാരിച്ചത്. സിനിമയില്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നടിയായി കിട്ടിയ ജീവിതം ബോണസാണെന്നും സത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതം സിനിമയാണെന്നും മറ്റേതെങ്കിലും ജോലിയില്‍ ആയിരുന്നുവെങ്കില്‍ താന്‍ ഇത്ര സുരക്ഷിതയായിരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഉര്‍വശി പറയുന്നു.

Advertisement