വേർപിരിഞ്ഞിട്ടില്ല, ഒടുവിൽ വരദയ്ക്ക് ഒപ്പമുള്ള സെൽഫിയുമായി ജിഷിൻ മോഹൻ, സന്തോഷത്തിൽ ആരാധകർ

495

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിൻ മോഹൻ. നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലൂടെ ആണ് ജിഷിൻ മോഹൻ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയത്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയൻ ആകുന്നത്.

തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. പ്രമുഖ സിനിമാ സീരയൽ നടി വരദയെ ആണ് ജിഷിൻ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു.

Advertisements

Also Read
35 കാരിയായ നിഷിത 19 കാരൻ കാമുകനെ ദിവസവും രാത്രി വീട്ടിൽ വിളിച്ചു വരുത്തും, ചോദ്യം ചെയ്ത മകളെ അമ്മയും കാമുകനും ചേർന്ന് ചെയ്തത് ഇങ്ങനെ

ഏഷ്യാനെറ്റിലെ തന്നെ അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് വരദ ആയിരുന്നു. സിനിമയിലൂടെ ആണ് അഭിനയ രംഗത്ത് എത്തിയിരിന്നത് എങ്കിലും അമല എന്ന സീരിയലിലൂടെ ആണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്.

വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. വരദയും അഭിനയ രംഗത്ത് സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. അതേ സമയം കുറച്ച് മാസങ്ങൾക്ക് മുമ്പ് ജിഷിനും വരദയും വേർപിരിഞ്ഞു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ രണ്ടുപേരുടെയും സോഷ്യൽ മീഡിയ പേജുകളിൽ ഇരുവരുടേയും കപ്പിൾ ഫോട്ടോകൾ കാണാതായതോടെയാണ് ഇവർ വേർപിരിഞ്ഞോ എന്ന സംശയം ആരാധകർക്ക് വന്ന് തുടങ്ങിയത്.

Also Read
വിജയ് യേശുദാസിന്റെ വീട്ടിലെ മോഷണം സത്യമോ, ദുരൂഹത ഉയരുന്നു, സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്

ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി ജിഷിൻ മോഹൻ എത്തിയിരിക്കുകയാണ്. ഏറെനാളുകൾക്ക് ശേഷം വരദയ്ക്ക് ഒപ്പമുള്ള സെൽഫി ഫോട്ടോ പങ്കുവെച്ചാണ് ജിഷിൻ മോഹൻ ഈ പ്രചരണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്സ് ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. മുന്നോറോളം സീരിയൽ നടിനടന്മാർ പങ്കെടുത്ത യോഗത്തിൽ വരദയും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജിഷിൻ വളരെ നാളുകൾക്ക് ശേഷം വരദയ്ക്ക് ഒപ്പമുള്ള സെൽഫി എടുത്തിരിക്കുന്നത്.

കുറെപേർ ചോദിക്കാറുണ്ട് എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തതെന്ന്?. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ് ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും.

ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം. അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ സുഖം തന്നെയല്ലേയെന്ന് അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും. അതെ സുഖമാണ്.

ചില ചോദ്യങ്ങൾ അങ്ങനെയാണ് ചില ഉത്തരങ്ങളും എന്നാണ് ജിഷിൻ വരദയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി കമന്റുകളും വന്നു തുടങ്ങി. ഇങ്ങനെ രണ്ടുപേരയും കൂടെ മോനയും കൂടി കാണുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

Also Read
നെഞ്ചിടിപ്പ് വല്ലാതെ കൂടുന്ന പോലെ, സന്തോഷവും എക്‌സൈറ്റ്‌മെന്റും ഒരുപോലെ തോന്നി, ഭാവി വരനെ ആദ്യമായി കണ്ട നിമിഷങ്ങള്‍ പങ്കുവെച്ച് അസ്ല മാര്‍ലി

Advertisement