സിനിമ തെരഞ്ഞെടുക്കാനറിയില്ല, എന്നെ തേടിയെത്തുന്നത് പലരും ഉപേക്ഷിച്ച കഥാപാത്രങ്ങള്‍, മനസ്സുതുറന്ന് വിന്‍സി അലോഷ്യസ്

76

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വിന്‍സി അലോഷ്യസ്. വികൃതി എന്ന 2019ല്‍ പുറത്തിറങ്ങി ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ നായികയായിയായണ് താരം അഭിനയ രംഗത്ത് എത്തുന്നത്.

Advertisements

പിന്നീട് ചെറുതും വലുതുമായ വേഷങ്ങളില്‍ നിരവധി സിനിമകളില്‍ തിളങ്ങി താരം കൈയ്യടി നേടി. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ വിന്‍സി ഭീമന്റെ വഴി, ജന ഗണ മന, കനകം കാമിനി കലഹം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി.

Also Read: ബിഗ് ബോസ് ഹൗസിനുള്ളില്‍ വെച്ച് ഗര്‍ഭിണിയായി നടി, തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാതെ ഭര്‍ത്താവ്, വീഡിയോ വൈറല്‍

ഇപ്പോഴിതാ രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് വിന്‍സി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ തുടക്ക കാലത്ത് തനിക്ക് സിനിമ തെരഞ്ഞെടുക്കാന്‍ അറിയില്ലായിരുന്നുവെന്ന് വിന്‍സി പറയുന്നു.

ഭയങ്കര കണ്‍ഫ്യൂഷനായിരുന്നു തനിക്ക്. രേഖ സിനിമ മുതലാണ് താന്‍ സിനിമകള്‍ നോക്കി ചെയ്യാന്‍ തുടങ്ങിയതെന്നും ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ആരൊക്കെയാണ് ഉള്ളതെന്നാണ് താന്‍ നോക്കിയിരുന്നതെന്നും വിന്‍സി പറയുന്നു.

Also Read: സിനിമയില്‍ വരുമ്പോള്‍ ഒന്നും അറിയില്ല, മേക്കപ്പ്മാന്‍ കൊണ്ടുതന്ന ആ സാധനം എവിടെ വെക്കണമെന്ന് പോലും അറിയില്ലായിരുന്നു, ഹണി റോസ് പറയുന്നു

പലരും നോ പറഞ്ഞ കഥാപാത്രങ്ങളാണ് താന്‍ ചെയ്ത പല കഥാപാത്രങ്ങളും. താന്‍ പലര്‍ക്കും രണ്ടാമത്തെയോ മൂന്നാമത്തേയോ ഓപ്ഷനാണെന്നും താന്‍ ലൈഫില്‍ സ്റ്റീരിയോ ടൈപ്പ് ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ ചിലപ്പോള്‍ അതൊക്കെ പാളിപ്പോകാറുണ്ടെന്നും വിന്‍സി പറയുന്നു.

Advertisement