കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത് അജിത്ത്, രജനികാന്ത് ആരാധകര്‍, കാരണം ഇതാണ്

414

നവാഗതനായ റോബി വര്‍ഗീസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. തിയ്യേറ്ററുകളില്‍ അമ്പത് ദിവസം പിന്നിട്ട ചിത്രം മലയാളത്തില്‍ ഈ വര്‍ഷത്തെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ്.

Advertisements

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സ്‌ക്വാഡ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒടിടി റിലീസ് ചെയ്തത്. തിയ്യേറ്ററില്‍ അമ്പത് ദിവസം വിജയക്കുതിപ്പ് നടത്തിയ ചിത്രം 50 ദിവസം കൊണ്ട് നേടിയത് ആഗോള ഗ്രോസ് 82 കോടിയാണ്.

Also Read: അദ്ദേഹം കൈ തരുമ്പോള്‍ വല്ലാത്തൊരു ഫീലാണ്, മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സ്‌നേഹവും പരിഗണനയും കിട്ടുക എന്നത് വലിയ കാര്യം, തുറന്നുപറഞ്ഞ് ചന്തുനാഥ്

ഇപ്പോള്‍ ഓടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതരഭാഷാ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് തെലുങ്ക് പ്രേക്ഷകരില്‍ നിന്നാണ് ചിത്രത്തിന് കൈയ്യടിയേറെയും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: ബിഗ് ബോസ് ഹൗസിനുള്ളില്‍ വെച്ച് ഗര്‍ഭിണിയായി നടി, തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാതെ ഭര്‍ത്താവ്, വീഡിയോ വൈറല്‍

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ചിത്രം മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകളും കാണാനാവും. കണ്ണൂര്‍ സ്‌ക്വാഡിന്റെ ഓടിടി റിലീസിന് പിന്നാലെ ഇതര ഭാഷ നായകന്മാരുടെ ആരാധകരില്‍ നിന്നുള്ള സന്തോഷ പ്രകടനങ്ങള്‍ ശ്രദ്ധനേടുകയാണ്.

അജിത്ത്, രജനികാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ആരാധകരാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ചില സ്റ്റില്ലുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചത്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ റെഫറന്‍സുകള്‍ വന്നുപോകുന്നതിന്റെ വീഡിയോയാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്നത്.

Advertisement