ഏറ്റവും അത്ഭുതകരമായ അനുഭവം; വാരണാസിയില്‍ ഗംഗാ ആരതിയില്‍ പങ്കെടുത്ത് സണ്ണി ലിയോണ്‍

31

ബോളിവുഡ് സിനിമകളിൽ നായികയായി ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോൺ. നിരവധി സൂപ്പർഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്തിരിക്കുകയാണ് നടി സണ്ണി ലിയോൺ. ഇതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്, ഒപ്പം മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്‌ലൂവൻസറുമായ അഭിഷേക് സിംഗ്, ഒരു പുരോഹിതർ എന്നിവർ ഉണ്ടായിരുന്നു.

കഴുത്തിൽ മാലയും, തലയിൽ ദുപ്പട്ടയും, നെറ്റിയിൽ ചന്ദനവും എല്ലാമായി പരമ്പരാഗത രീതിയിൽ തന്നെയാണ് സണ്ണി ഗംഗ ആരതിയിൽ പങ്കെടുത്തത്.

വ്യാഴാഴ്ച സണ്ണി തൻറെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ”വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്” എന്ന് ഇതിന് സണ്ണി ക്യാപ്ഷനെഴുതി.

also read
സിനിമ തെരഞ്ഞെടുക്കാനറിയില്ല, എന്നെ തേടിയെത്തുന്നത് പലരും ഉപേക്ഷിച്ച കഥാപാത്രങ്ങള്‍, മനസ്സുതുറന്ന് വിന്‍സി അലോഷ്യസ്

Advertisement