Home Entertainment Celebrities

ഇത് ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണെന്ന് പിന്നീട് ഞാന്‍ മനസിലാക്കി ; അഹാന കൃഷ്ണ

419

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. ഇതിനോടകം നിരവധി സിനിമയിൽ അഭിനയിച്ചു താരം. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടി പങ്കിട്ട ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇതിൽ കൗമാരക്കാലത്ത് തന്റെ മുഖത്ത് വന്ന മുഖക്കുരുവിനെ കുറിച്ചാണ് നടി പറയുന്നത്.

Advertisements

അത് തന്റെ ആത്മവിശ്വാസം തകർത്തിരുന്നുവെന്ന് അഹാന പറയുന്നു. ഇന്ന് ഞാൻ മുഖക്കുരുവിനൊപ്പം ഉള്ള ഗ്രോയിഗ് അപ്പിനെ കുറിച്ചാണ് പറയുന്നത്. പതിമൂന്നാം വയസ്സിനുശേഷം എനിക്ക് മുഖത്ത് നിറയെ കുരുവായിരുന്നു. അന്ന് വഴിയിൽ കാണുന്നവർ പോലും ഇതേ കുറിച്ച് ചോദിച്ചിരുന്നു. നിരന്തരമായി മുഖക്കുരു വരുമ്പോൾ മടുത്തു പോകും.

ഒരു ഘട്ടത്തിൽ എൻറെ ആത്മവിശ്വാസത്തെ തകർത്തു. ഒരു സമയത്ത് എനിക്ക് നെറ്റിയിൽ നിറയെ കുരു വന്നു. മണ്ണ് വാരി എറിഞ്ഞത് പോലെ. അന്ന് എൻറെ ഒരു സുഹൃത്ത് കളിയാക്കി കൊണ്ട് പറഞ്ഞു നിൻറെ നെറ്റി റോഡ് പോലെ ഉണ്ടല്ലോ എന്ന്.

അന്നാകെ എനിക്ക് തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നാൽ പിന്നീട് ഞാൻ മനസ്സിലാക്കി മുഖക്കുരു ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നാണെന്ന്. എന്നാൽ എത്ര നാൾ എടുക്കും എന്ന് പറയാൻ കഴിയില്ല. അഹാന പറഞ്ഞു. അതേസമയം സ്‌കിന്നിന്റെ കാര്യത്തിലും, ഹെയറിന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ കൊടുക്കുന്ന നടിയാണ് അഹാന.

also readചുരുണ്ട മുടിയായതിനാല്‍ നീണ്ടിരിക്കുന്നതാണ് നല്ലതെന്ന് പറയാറുള്ളത്, ഷോര്‍ട്ട് ഹെയര്‍ എനിക്ക് ചേരുമോയെന്നും അറിയില്ല; ഹന്‍സിക

Advertisement