ജിപിയെ വിവാഹം ചെയ്ത് ഗോപിക പോകുമ്പോള്‍ ആരാകും അഞ്ജലി ആയി എത്തുക; ഷഫ്‌നയോ കൃഷ്ണ പ്രിയയോ? ചര്‍ച്ചയുമായി പ്രേക്ഷകര്‍

264

കഴിഞ്ഞ അഷ്ടമി ദിനത്തിലാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്. ആശംസകളുമായി നിരവധി പേര്‍ ഇതോടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജിപിയെ വിവാഹം ചെയ്ത് ഗോപിക അനില്‍ പോയാല്‍ സാന്ത്വനം സീരിയലില്‍ നിന്നും പിന്മാറുമോ എന്നാണ് ആരാധകരുട സംശയം.

സാന്ത്വനം സീരിയലിന്റെ പ്രമോ വീഡിയോയ്ക്ക് താഴെയാണ് ആരാധകര്‍ കമന്റുകളായി വന്നിരിക്കുന്നത്. അതേസമയം, ഗോപിക പിന്മാറിയാല്‍ പകരം ആരാവും അഞ്ജലിയായി എത്തുക എന്നതാണ് നടക്കുന്ന ചര്‍ച്ച.

Advertisements

ശിവേട്ടനെന്ന സജിന് കൂട്ടായി റിയൽ ലൈഫിലെ പങ്കാളി ഷഫ്‌ന തന്നെ എത്തുമോ എന്നാണ് ചിലർ ചോദിക്കുന്നത്. അഞ്ജലി സീരിയലിൽ നിന്നും പിന്മാറിയാൽ ഷഫ്‌ന വന്നില്ലെങ്കിൽ കാതോടു കാതോരം എന്ന സീരിയലിലെ മൂനു എന്ന നായികയായി എത്തുന്ന കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണൻ വന്നാൽ പൊളിക്കുമെന്നാണ് ചിലർ പറയുന്നത്. ഇന്നാൽ ഇതിനേക്കാൾ മാച്ചാവുക ഷഫ്നയും സജിനും തന്നെയാണെന്നും ചിലർ പറയുന്നുണ്ട്.

ALSO READ- ഇത് ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണെന്ന് പിന്നീട് ഞാന്‍ മനസിലാക്കി ; അഹാന കൃഷ്ണ

ഷഫ്നയ്ക്ക് പകരം മറ്റാരായാലും കുഴപ്പമില്ല എന്ന് പറയുന്നവരുമുണ്ട്.അതേസമയം, വിവാഹത്തോടെ ഞാന്‍ അഭിനയം നിര്‍ത്തുമെന്ന് ഗോപിക അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യം അറിയുന്നതിന് മുന്‍പേ നിങ്ങളെന്തിനാണിങ്ങനെ തലപുകഞ്ഞ് ചിന്തിയ്ക്കുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

എന്നാല്‍ പൊതുവെ കല്യാണം കഴിഞ്ഞാല്‍ നടിമാര്‍ അഭിനയം നിര്‍ത്താറുണ്ടല്ലോ എന്നും ചിലര്‍ തിരിച്ചുചോദിക്കുന്നു. എന്നാല്‍ ഇതേ സീരിയലില്‍ അപ്പുവായി അഭിനയിക്കുന്ന നടി രക്ഷ രാജ് വിവാഹ ശേഷവും തുടരുന്നത് ചൂണ്ടിക്കാണിച്ച് മറുപടി നല്‍കുകയാണ് മറ്റ് ചിലര്‍.

ALSO READ- ചുരുണ്ട മുടിയായതിനാല്‍ നീണ്ടിരിക്കുന്നതാണ് നല്ലതെന്ന് പറയാറുള്ളത്, ഷോര്‍ട്ട് ഹെയര്‍ എനിക്ക് ചേരുമോയെന്നും അറിയില്ല; ഹന്‍സിക

ഇതിനിടെ, സാന്ത്വനം സീരിയലില്‍ നിന്ന് ലക്ഷ്മിയമ്മ എന്ന കഥാപാത്രം മരിച്ചുപോയതോടെ ആ നടി പിന്മാറി. കണ്ണന്‍ ചെന്നൈയില്‍ പഠിക്കുകയാണെന്ന് പറഞ്ഞ് മാറി നില്‍ക്കുകയാണ്. ഇനി അഞ്ജലിയും പോയാല്‍ സീരിയല്‍ കാണില്ലെന്നാണ് ചിലര്‍ പപറയുന്നത്.

സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരിച്ചതിന് ശേഷം, ഇനിയാര് സംവിധാനം ഏറ്റെടുക്കും എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

Advertisement