കേരളത്തില്‍ ബിജെപിയെ എതിര്‍ക്കുന്ന മണ്ടന്മാര്‍ അറിയാന്‍, എന്തടിസ്ഥാനത്തിലാണ് ആവശ്യത്തിനും അനാവശ്യത്തിനും അയ്യോ ബിജെപിയെന്ന് വിളിച്ചു പറയുന്നത്: അഖില്‍ മാരാര്‍

92

ബിഗ്‌ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്. അഖില്‍ മാരാര്‍ രാഷ്ട്രീയ വിഷയങ്ങളിലും തന്റെ അഭിപ്രായം അറിയിക്കാന്‍ മടിയില്ലാത്തയാളാണ്. കോണ്‍ഗ്രസിന് വേണ്ടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും എത്തിയിരുന്നു അഖില്‍ മാരാര്‍.

ഇപ്പോഴിതാ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരേയും ബിജെപിയെ അന്ദമായി എതിര്‍ക്കുന്നവരേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍.

Advertisements

എന്തിനും ഏതിനും ബിജെപിയെ വിമര്‍ശിച്ച് സമയം പാഴാക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെന്ന് ്ഖില്‍ മാരാര്‍ വിമര്‍ശിക്കുന്നു. ലോക്സഭയില്‍ തൃശ്ശൂരില്‍ നിന്ന് സുരേഷ് ഗോപി സാര്‍ ജയിക്കും എന്നൊരു നേരിയ സാധ്യത ഒഴിച്ചാല്‍ മറ്റൊരു സീറ്റിലും അവര്‍ക്ക് തന്നെ ഒരു പ്രതീക്ഷയില്ല. പിന്നെ എന്തിനാണ് വെറുതെ ബിജെപിയെ എതിര്‍ത്ത് സമയം കളയുന്നതെന്ന് അഖില്‍ മാരാര്‍ ചോദിക്കുന്നു.

ALSO READ-കടബാധ്യതകള്‍ ബാക്കിയാക്കി സന്തോഷ് ജോഗി പോയതോടെ വാശിയോടെ ജീവിച്ചു; 11 വര്‍ഷം കൊണ്ട് വീടുണ്ടാക്കി, മക്കളെ പോലും സ്‌നേഹിക്കാന്‍ മറന്നു; വെളിപ്പെടുത്തി ജിജി

അഖില്‍ മാരാറിന്റെ കുറിപ്പ് ഇങ്ങനെ: എന്റെ പേജ് റിപ്പോര്‍ട്ട് ചെയ്തു പൂട്ടാന്‍ പോകുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച് സൈബര്‍ ഗ്രൂപ്പുകളില്‍ പോയി എന്നെ ചൊറിയാന്‍ വരുന്ന മറുപടികള്‍ എഴുതുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാശകരമായ അന്ത്യങ്ങള്‍ക്ക് ഈ എഴുത്ത് സമര്‍പ്പിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ ഈ ലക്ഷ്യങ്ങള്‍ക്കായി ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്തും ലൈക്ക് ചെയ്തും കമന്റ് ചെയ്തും നിങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ പിന്തുണയാണ് എന്നെപ്പോലുള്ള തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ചെറുപ്പക്കാര്‍ക്ക് ധൈര്യം നല്‍കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ചിലര്‍ സംഘി ആക്കി. ഞാന്‍ മാത്രമല്ല, ഇടതുപക്ഷത്തെ ബോധപൂര്‍വം എതിര്‍ക്കുന്നവര്‍ ആരായാലും അവര്‍ സംഘി ആക്കും അത് അവരുടെ പുതിയ നയമാണ്. സംഘി എന്നാല്‍ തലയില്‍ ചാണകം വെച്ച വര്‍ഗീയവാദി എന്നാണര്‍ത്ഥം. അതാണ് പാര്‍ട്ടി പുറത്തിറക്കിയ പുതിയ ക്യാപ്സ്യൂള്‍. ബോധമുള്ളവനെ സംഘിയാക്കിയാല്‍ അയാള്‍ പറയുന്നത് ആരും കേള്‍ക്കില്ല.

ALSO READ-പൈലറ്റാകാന്‍ ഒരുങ്ങുന്ന ധന്യയുടെ ഫീസ് സര്‍ക്കാര്‍ തന്നെ അടയ്ക്കും; അതേറ്റെടുക്കാന്‍ ആരും വരണ്ട, സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍

ഇനി ഞാന്‍ എന്റെ അഭിപ്രായം പറയാം.. ബിഗ് ബോസില്‍ വിജയിച്ചതിന് ശേഷം ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിനെയാണ്. രമേശ് ചെന്നിത്തലയുടെ മയൂഖം പരിപാടിയും, പിന്നീട് ചാണ്ടി ഉമ്മനുവേണ്ടി പുതുപ്പള്ളിയിലെത്തി നേരിട്ട് പിന്തുണ അറിയിച്ചിരുന്നു. കാരണം ജനാധിപത്യത്തിന്റെ മഹത്വം വലിയ പ്രതിപക്ഷമാണ്. എതിര്‍പ്പിന്റെ ശബ്ദമാകണമെന്ന് തോന്നി.

അതുപോലെ ഒരു ചോദ്യം കേരളത്തില്‍ BJP യെ എതിര്‍ക്കുന്ന മണ്ടന്മാര്‍ അറിയാന്‍. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ വ്യാജ അജണ്ട മാത്രമാണ് ഈ തീവ്ര ബിജെപി വിരുദ്ധത. അതായത് കേരളത്തില്‍ ബി.ജെ.പി ഒരു സീറ്റ് പോലും നേടുമോ എന്ന് അന്ധമായ ബി.ജെ.പി ഭക്തര്‍ക്ക് പോലും സംശയം ഉള്ളപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഞാന്‍ ആവശ്യത്തിനും അനാവശ്യത്തിനും അയ്യോ ബി ജെ പി അയ്യോ ബി ജെ പി എന്ന് വിളിച്ചു പറയുന്നത്.


ഈ വരുന്ന ലോക്സഭയില്‍ തൃശ്ശൂരില്‍ നിന്ന് സുരേഷ് ഗോപി സാര്‍ ജയിക്കും എന്നൊരു നേരിയ സാധ്യത ഒഴിച്ചാല്‍ മറ്റൊരു സീറ്റിലും അവര്‍ക്ക് തന്നെ ഒരു പ്രതീക്ഷയില്ല. പിന്നെ ഞാന്‍ ഏതിനാണ് വെറുതെ ബിജെപിയെ എതിര്‍ത്ത് സമയം കളയുന്നത്. പക്ഷെ ഇനി ഇപ്പോള്‍ ആരൊക്കെ ബിജെപിയെ എത്രയൊക്കെ കുറ്റം പറഞ്ഞാലും അവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നതില്‍ സംശയമില്ല. കാരണം ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് സി.പി.എം എന്ന ഒരു പാര്‍ട്ടിയും എന്റെ ഫേസ്ബുക്ക് പോസ്റ്റും കേരളത്തിലെ മാധ്യമ ചര്‍ച്ചയും പോലും അറിയില്ല.

Advertisement