മറന്നു എന്ന് നടിക്കാനെളുപ്പമാണ്, എന്നാല്‍ വിങ്ങലായി ഉള്ളിലുണ്ടാകും; കാരണം നീ പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു; വിരഹം പങ്കിട്ട് വീണ; ആശ്വസിപ്പിച്ച് ആരാധകര്‍

1523

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

അതേസമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്ബോസ് സീസണ്‍ മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ വീണ ഇപ്പോള്‍ താനും ഭര്‍ത്താവും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരുന്നു. .ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്.

Advertisements

അതേസമയം, ഇപ്പോഴിതാ താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയാണ് വൈറലാകുന്നത്. സായം സന്ധ്യയില്‍ കടല്‍ തീരത്ത് കൂടെ നടക്കുന്നതാണ് വീഡിയോയിലെ ദൃശ്യം.

ALSO READ- കേരളത്തില്‍ ബിജെപിയെ എതിര്‍ക്കുന്ന മണ്ടന്മാര്‍ അറിയാന്‍, എന്തടിസ്ഥാനത്തിലാണ് ആവശ്യത്തിനും അനാവശ്യത്തിനും അയ്യോ ബിജെപിയെന്ന് വിളിച്ചു പറയുന്നത്: അഖില്‍ മാരാര്‍

താരം പങ്കിട്ട വരികള്‍ ഇങ്ങനെ: ”നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും.”

”തേനു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ.. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു.. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം”


വീണ നായര്‍ പിരിഞ്ഞു ജീവിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്താണ് ഈ വരികള്‍ കുറിച്ചതെന്നാണ് ആരാധകര്‍ കരുതുന്നത്. സ്വാതി സുരേഷെന്ന ആര്‍ജെ അമനുമായുള്ള വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മുന്‍പ് പല അഭിമുഖങ്ങളിലും വീണ വാചാലയായിരുന്നു.

ALSO READ- കടബാധ്യതകള്‍ ബാക്കിയാക്കി സന്തോഷ് ജോഗി പോയതോടെ വാശിയോടെ ജീവിച്ചു; 11 വര്‍ഷം കൊണ്ട് വീടുണ്ടാക്കി, മക്കളെ പോലും സ്‌നേഹിക്കാന്‍ മറന്നു; വെളിപ്പെടുത്തി ജിജി

തനിക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടിട്ടും, ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയപ്പോഴും തനിക്ക് താങ്ങായിരുന്നു അമന്‍ എന്ന് വീണ പല അവസരത്തിലും പറഞ്ഞിരുന്നു.2014 ല്‍ ആണ് വീണയുടെയും അമന്റെയും വിവാഹം നടന്നത്. അമ്പാടി എന്ന് വിളിക്കുന്ന ധന്വിക് ആണ് മകന്‍.

ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതോ പങ്കാളിയാക്കുന്നതോ ഇടയ്ക്ക് വെച്ച് നിര്‍ത്തി പോകാനല്ല. രണ്ടു പേരും ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാകണമെന്ന ആഗ്രഹത്തിലാണെന്ന് പറഞ്ഞാണ് താരം 2022ല്‍ തങ്ങള്‍ വേര്‍പിരിയുകയാണ് എന്ന് അറിയിച്ചത്.

എട്ടു വര്‍ഷം ഭര്‍ത്താവുമൊത്ത് ജീവിച്ചയാളാണ് ഞാന്‍ . പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിതത്തില്‍ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാന്‍ സാധിക്കില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹമെന്ന് വീണ പറഞ്ഞിരുന്നു.

നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായും ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഇതുവരെ രണ്ടുപേരും എത്തിയിട്ടില്ല നടി പറഞ്ഞിരുന്നു.

Advertisement