‘അരിയാഹാരങ്ങൾ മോ ഷ്ടിക്കാൻ ആണോടാ പറഞ്ഞത്, നീയാരാ മധുവോ?’; ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിച്ച് അഖിൽ മാരാർ; വിവാദം

215

ബിഗ്ബോസിന്റെ മലയാളത്തിലെ അഞ്ചാം സീസൺ തുടങ്ങിയതോടെ തന്നെ മത്സരങ്ങളും കടുക്കുകയാണ്. ടാസ്‌കിനിടെ അടിപിടികളും സ്വാഭാവികമായിരുന്നു. ബിഗ് ബോസിലെ ശക്തനായ മത്സരാർഥിയാണ് അഖിൽ മാരാർ. ബിഗ്ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനാണ് അഖിൽ മാരാർ.

ഇപ്പോഴിതാ അഖിൽ മാരാർക്ക് എതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. അഖിലിന്റെ പരാമർശമാണ് വിമ ർ ശനങ്ങൾക്ക് കാരണം.

Advertisements

മോ ഷ ണം ആരോപിച്ച് ആൾക്കൂട്ട ആ ക്ര മണത്തിൽ കൊ ല്ല പ്പെട്ട ആദിവാസി യുവാവ് മധുവിനെതിരെ അധി ക്ഷേ പ പരാമർശം നടത്തിയതാണ് അഖിലിനെതിരെ എല്ലാവരും തിരിയാൻ കാരണമായിരിക്കുന്നത്.

ALSO READ- മിസ്റ്റേക്കുകൾ തുറന്ന് പറയാൻ എനിക്കൊരു വിഷമവുമില്ല; അത് മാത്രം ഓർത്തിരുന്നാൽ പൊരുതി നേടി വിജയം ആഘോഷിക്കാൻ സാധിക്കില്ലല്ലോ; സോഷ്യൽ മീഡിയ പോസ്റ്റുമായി രഞ്ജു രഞ്ജിമാർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ടാസ്‌കിനിടയിലാണ് അഖിലിന്റെ വി വാ ദ പരാമർശം. ഇത്തവണത്തെ ടാസ്‌ക് സിനിമയിലെ പ്രശസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായിരുന്നു. ഈ ടാസ്‌കിനിടയിലാണ് അഖിൽ സാഗർ സൂര്യയോട് മധുവിനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്.

മീശമാധവനായി ഒരുങ്ങിനിൽക്കുന്ന സാഗർ സൂര്യയോട് ‘നിന്നോട് അരിയാഹാരങ്ങൾ മോ ഷ്ടി ക്കാൻ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിന്റെ അവസ്ഥ വരും’- എന്നായിരുന്നു അഖിൽ മാരാരിന്റെ പരാമർശം.

ഈ വാക്കുകൾ കേട്ട് ചില മത്സരാർത്ഥികൾ ചിരിക്കുന്നതും കേൾക്കാം. അതേസമയം, സോഷ്യൽമീഡിയയിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അഖിലിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

അതേസമയം, കോടതിയിൽ വിചാരണയിലിരുന്ന കേസിൽ ഇക്കഴിഞ്ഞ
മാർച്ച് നാലിനായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹുസൈൻ ഉൾപ്പെടെ 13 പേർക്ക് ഏഴ് വർഷം കഠിന തടവാണ് മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ കോടതി വിധിച്ചത്.

ALSO READ- ടോണി ലൂയിസ്, മമ്മൂട്ടിയുടെ മാസ് അവതാരം: പതിവ് രീതിവിട്ട് സത്യൻ അന്തിക്കാടും, സംഭവം ഇങ്ങനെ

പ്രതികളായ പതിമൂന്നുപേർക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

അതേസമയം, നേരത്തെയും അഖിലിന്റെ ബിഗ് ബോസിലെ ചില അധി ക്ഷേ പ പരാമർശങ്ങൾ വിവാദമായിരുന്നു. സ്ത്രീകൾ ശാരീരികമായി ദുർബലരായതുകൊണ്ടാണ് ഭരണ ഘടനയിൽ അവർക്ക് അനുകൂലമായി നിയമങ്ങൾ ചേർത്തിരിക്കുന്നത് എന്നൊക്കെയുള്ള അഖിലിന്റെ പരാമർശങ്ങളും വിവാ ദ ത്തിലെത്തിയിരുന്നു.

ഇന്ത്യൻ ഭരണ ഘടന പ്രകാരം സ്ത്രീയും പുരുഷ്യനും തുല്യരാണോ? അല്ല. ഇവളെന്റെ പുറത്ത് തൊട്ടാൽ എടുക്കുന്ന കേസാണോ ഞാൻ ഇവളുടെ പുറത്ത് തൊട്ടാൽ എടുക്കുന്നത്. എന്തുകൊണ്ടാണത്. സ്ത്രീ ശാരീരികമായി പുരുഷനെക്കാൾ ദുർബലയാണ് എന്നൊക്കെയാണ് അഖിൽ മാരാർ പറഞ്ഞത്.

Advertisement