കാര്യപ്രാപ്തി ഇല്ലാത്തവരെ ചുമ്മാ ഫ്രണ്ട്‌സ് ആയി വെക്കാൻ മാത്രമേ സാധിക്കുള്ളു; ഒരു കാര്യം ഒരാൾ ഏൽപ്പിച്ചാൽ അതേപോലെ ചെയ്യുന്നതാണ് തന്റെ രീതി, തുറന്ന് പറഞ്ഞ് നടി അഹാന കൃഷ്ണൻ

173

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് അഹാന കൃഷ്ണൻ. സിനിമാ താരം കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി സ്വന്തമായ ഒരു അഡ്രസ്സ് നേടിയെടുക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ താരവും, അനിയത്തിമാരും പങ്ക് വെക്കുന്ന വിശേഷങ്ങൾ നിമിഷങ്ങൾക്ക് അകമാണ് വൈറലാകാറുള്ളത്. വിരലില്ലെണ്ണാവുന്ന സിനിമകൾ ചെയ്ത അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമയാണ് ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന അടി. ഏപ്രിൽ 14 നാണ് സിനിമയുടെ റിലീസ്.

ഇപ്പോഴിതാ തനിക്ക് വരുന്ന മോശം അപ്രോച്ചുകളോട് നോ പറയുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഹാന. എഫ്ടിക്യു വിത്ത് രേഖ മേനോൻ ചാനലിനോടാണ് പ്രതികരണം. ബ്യൂട്ടിഫുളായും ബ്രൂട്ടലായും നോ പറയാം എന്നാണ് അഹാന പറയുന്നത്.. ഇല്ല എന്ന് ബ്യൂട്ടിഫുളായി പറയാൻ പറ്റുന്ന സാഹചര്യമാണെങ്കിൽ നമുക്ക് അങ്ങനെ പറയാം. അപ്പുറത്ത് നിൽക്കുന്ന ആൾ മോശം പെർസ്‌പെക്ടീവിൽ അല്ല ചോദ്യം ചോദിക്കുന്നതെങ്കിൽ ഭംഗിയായിട്ട് താൽപര്യമില്ലെന്ന് പറയാം. അതല്ലാതെ തെറ്റായ ഒരു വൈബ് കിട്ടിയാൽ അപ്പോൾ അതിൽ നിന്ന് മാറി നിന്നാൽ അഞ്ച് മിനുട്ടോ ആ ഒരു ദിവസമോ മനസ്സിൽ എന്തോ പോലെ തോന്നാം. പക്ഷെ ജീവിതത്തിലങ്ങോട്ട് സന്തോഷമായിരിക്കും.

Advertisements

Also Read
‘അരിയാഹാരങ്ങൾ മോ ഷ്ടിക്കാൻ ആണോടാ പറഞ്ഞത്, നീയാരാ മധുവോ?’; ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിച്ച് അഖിൽ മാരാർ; വിവാദം

നമുക്ക് തെറ്റെന്ന് തോന്നിയ കാര്യം ചെയ്തില്ലെന്നതിനാൽ. പക്ഷെ ആ അഞ്ച് മിനുട്ട് അയ്യോ ഞാനെങ്ങനെ വേണ്ടായെന്ന് പറയുമെന്ന് കരുതി പറയാതിരുന്നാൽ ജീവിത കാലം മുഴുവൻ ചിലപ്പോൾ അത് ടോർച്ചർ ചെയ്ത് കൊണ്ടിരിക്കും.നമ്മൾ ആരോടാണ് ഉത്തരം പറയേണ്ടതെന്ന് ആദ്യം മനസ്സിലാക്കണം. എനിക്ക് ഇഷ്്ടമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നിരുത്തരവാദപരമായ സമീപനം എനിക്കിഷടമില്ല. വർക്ക് ലെവലിൽ കാര്യപ്രാപ്തിയില്ലാത്ത്വരെ ചുമ്മാ സുഹൃത്തുക്കളായി മാത്രമേ വെക്കാൻ സാധിക്കുകയുള്ളു. ഒരു കാര്യം ഒരാൾ ഏൽപ്പിച്ചാൽ അതേപോലെ ചെയ്യുന്നതാണ് തന്റെ രീതിയെന്നും നടി പറഞ്ഞു.

ലില്ലി, അന്വേഷണം എന്നീ സിനിമകൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അടി. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാനാണ് സിനിമ നിർമ്മിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം അഹാന പങ്കുവെക്കാറുണ്ട്.

Also Read
മിസ്റ്റേക്കുകൾ തുറന്ന് പറയാൻ എനിക്കൊരു വിഷമവുമില്ല; അത് മാത്രം ഓർത്തിരുന്നാൽ പൊരുതി നേടി വിജയം ആഘോഷിക്കാൻ സാധിക്കില്ലല്ലോ; സോഷ്യൽ മീഡിയ പോസ്റ്റുമായി രഞ്ജു രഞ്ജിമാർ

ആർട്ടിസ്റ്റെന്ന നിലയിൽ അടിസ്ഥാപരമായി വേണ്ടത് ഓഡിയൻസാണ്. സോഷ്യൽ മീഡിയയിലൂടെ എനിക്കത് ലഭിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. തന്റെ സിനിമകളിലേക്ക് ഈ പ്രേക്ഷക ശ്രദ്ധ എത്തിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അഹാന പറഞ്ഞു. നടിയുടെ മറ്റ് സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement