വല്ലാതെ മിസ് ചെയ്യുന്നു, ഇനിയുള്ള ക്രിസ്തുമസ് കാലവും പപ്പയുടെ ഓര്‍മ്മകള്‍ നിറഞ്ഞതാവും, അമേയ മാത്യു പറയുന്നു

75

കരിക്ക് എന്ന വെബ് സിരീസിലൂടെ പ്രശസ്തയായ അമേയ മാത്യു ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. വളരെ ചെറിയ സമയത്തിനുള്ളില്‍ ചുരുക്കം ചില സിനിമകള്‍ കൊണ്ടൂം വെബ് സീരിസിലുടെയും ശ്രദ്ധേയയായ താരമ കൂടിയാണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

Advertisements

അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു. ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരില്‍ അറിയപ്പെട്ടത്. ധാരാളം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു.

Also Read: നാട്ടുകാര്‍ പലതും പറയും, വട്ടാണെന്ന് പറയും കിളിപോയെന്ന് പറയും; ലെനയെ കുറിച്ച് പറയുന്ന ആളുകളുടെ കിളി പോയിരിക്കാണെന്ന് സുരേഷ് ഗോപി

2017 ല്‍അഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചി ട്ടുള്ളത്. ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. എന്നിരുന്നാലും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കരിക്ക് വെബ്‌സീരീസിലൂടെയാണ് താരം ഏറെ അറിയപ്പെട്ടത്.

ഇപ്പോഴിതാ തന്റെ ക്രിസ്തുമസ് ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് അമേയ. തനിക്ക് ക്രിസ്തുമസ് ഏറെ സ്‌പെഷ്യലാണെന്നും തന്റെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ വരുന്നുവെന്നത് തന്നെ.ാണ് ഈ വര്‍ഷത്തെ തന്റെ ക്രിസ്തുമസ് സ്‌പെഷ്യലാവുന്നതെന്നും അമേയ പറയുന്നു.

Also Read: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ആ ഫ്രെയിം എത്തി മക്കളേ, മലയാളത്തിലെ വമ്പന്‍ ഹിറ്റൊരുക്കാന്‍ അവര്‍ റെഡി

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് വരെ താന്‍ സിംഗിളായിരുന്നു. ഈ വര്‍ഷം തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നും ഇപ്പോള്‍ തങ്ങളുടെ ഫാമിലി വലുതായി എന്നും അടുത്തവര്‍ഷത്തെ തന്റെ ക്രിസ്തുമസ് കിരണിനൊപ്പമാണെന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും അമേയ പറയുന്നു.

തന്റെ പപ്പ ഉണ്ടായിരുന്നപ്പോള്‍ ഓരോ കുഞ്ഞ് ആഘോഷങ്ങളും തനിക്ക് ഏറെ സ്‌പെഷ്യലായിരുന്നു. എല്ലാം ആഘോഷിക്കാറുണ്ടെന്നും പപ്പ പോയത് വലിയൊരു വിടവ് തന്നെയായിരുന്നുവെന്നും പപ്പയെ ഓരോ ക്രിസ്തുമസ് കാലത്തും വല്ലാതെ മിസ് ചെയ്യാറുണ്ടെന്നും ഇനിയുള്ള ക്രിസ്തുമസ് കാലവും പപ്പയുടെ ഓര്‍മ്മകള്‍ നിറഞ്ഞതാവുമെന്നും അമേയ പറയുന്നു.

Advertisement