മുഖ്യമന്ത്രി ജനങ്ങളുടെ ഇടയിലേക്ക് വരുന്നു; വാനോളം പുകഴ്ത്തി നടി അനുമോള്‍

53

വേറിട്ട കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരിലേക്ക് കടന്നുവന്ന നടിയാണ് അനുമോൾ. സോഷ്യൽ മീഡിയയിൽ സജീവമായ അനു സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിച്ചും എത്താറുണ്ട്. പലപ്പോഴും അനുമോളുടെ വാക്കുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ നവകേരള സദസ്സ് നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് അനുമോൾ.

Advertisements

മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകൾക്കിടയിലേക്ക് ഇറങ്ങി വരുമെന്ന് നടി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഭാത സദസ്സിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം. നമ്മൾ എപ്പോഴും കണ്ടിട്ടുള്ളത് ഭരിക്കുന്ന ആളുകൾ തലപ്പത്തിരുന്ന് നിയന്ത്രിക്കുന്നതാണല്ലോ .

എന്നാൽ ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകളുടെ ഇടയിലേക്ക് വരും എന്ന് അനുമോൾ പറയുന്നു. അവർ ഒരു കൂട്ടം ആളുകളെ വിളിച്ചു വരുത്തി ചർച്ച ചെയ്യുന്നു. മുഖ്യമന്ത്രി എല്ലാ വിഭാഗം ആളുകളോടും അഭിപ്രായങ്ങൾ ചോദിച്ച് ക്ഷമയോടെ ഇരുന്ന് കുറിച്ചെടുത്ത് എല്ലാത്തിനും മറുപടി പറയുന്ന മാതൃക മഹത്തരമാണ് അനു പറഞ്ഞു.

 

Advertisement