മകളെ സ്‌കൂളില്‍ കൊണ്ടുപോയാല്‍ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു; ശോഭനയുടെ വാക്കുകള്‍

118

ഏപ്രിൽ 18 എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെ നായികയായാണ് മലയാളികളുടെ പ്രിയ നടി ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നർത്തകി കൂടിയായ ശോഭന അഭിനയത്തേക്കാൾ കൂടുതൽ നൃത്തത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertisements

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. 1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്. തന്റെ മികച്ച അഭിനയ പ്രകടനത്തിന് മൂന്ന് തവണ ദേശീയ പുരസ്‌കാരവും, പത്മശ്രീ പുരസ്‌കാരവും ശോഭന നേടിയെടുത്തു.

അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഇതിന് പിന്നാലെ തന്റെ വിശേഷം പങ്കുവെച്ചും ശോഭന എത്താറുണ്ട്. മകളെക്കുറിച്ച് മുമ്പൊരിക്കൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ആർട്ടിസ്റ്റായി ജീവിതം കിട്ടിയതിൽ വളരെ ഹാപ്പിയാണെന്ന് പറഞ്ഞ നടി, സ്‌കൂളിൽ പോകുന്ന സമയത്ത് തന്നെ ഒരു അൺ റെസ്റ്റ് എനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞു. ആ സമയത്ത് പിള്ളേര് കളിയാക്കും. ഇപ്പോൾ എന്റെ മകൾ എപ്പോഴും പാടിക്കൊണ്ടും ആടിക്കൊണ്ടുമിരിക്കും. നല്ല ശ്രുതിയാണ്. സ്‌കൂളിൽ കൊണ്ടുപോയാൽ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നുവെന്ന് ശോഭന പറഞ്ഞു.

also read
മുഖ്യമന്ത്രി ജനങ്ങളുടെ ഇടയിലേക്ക് വരുന്നു; വാനോളം പുകഴ്ത്തി നടി അനുമോള്‍
സ്‌കൂൾ ജീവിതത്തിൽ ഞാനൊരു മിസ് ഫിറ്റായിരുന്നു. കാരണം കലാകാരിയെന്നത് ഒരു ആഘോഷമാണ്. പ്രോഗ്രാം എന്നാൽ ഒരു സെലിബ്രേഷനാണ് എനിക്ക്. സിനിമകളും അങ്ങനെയാണ്. ജീവിതം തിരിച്ച് കിട്ടുകയാണെങ്കിൽ ഇത് തന്നെ തെരഞ്ഞെടുക്കണം നടി പറഞ്ഞു.

മകളുടെ വിചാരം അവൾ വലിയ ഡാൻസറാണെന്നാണ്. ഞാനാണ് അവളുടെ കൃഷ്ണനും രാധയുമെല്ലാം. മകൾ നൃത്തത്തിൽ അരങ്ങേറ്റം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ശോഭന പറഞ്ഞിരുന്നു.

also readമുഖ്യമന്ത്രി ജനങ്ങളുടെ ഇടയിലേക്ക് വരുന്നു; വാനോളം പുകഴ്ത്തി നടി അനുമോള്‍

Advertisement