കൊച്ചുകുട്ടികളെ പോലെയാണ് സ്വഭാവം, വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, പെട്ടെന്ന് ദേഷ്യവും വിഷമവും വരും, സുരേഷ് ഗോപിയെ കുറിച്ച് ഇന്ദ്രന്‍സ് പറയുന്നു

41

വസ്ത്രാലങ്കാരത്തില്‍ നിന്ന് അഭിനയത്തിലേക്ക് ചുവടുറപ്പിച്ച താരമാണ് ഇന്ദ്രന്‍സ്. കുടക്കമ്പി എന്നൊരു പേരും ഇട്ട് മലയാളികള്‍ അദ്ദേഹത്തെ കോമേഡിയനാക്കി. ഹാസ്യതാരമായിട്ടായിരുന്നു പിന്നീട് അദ്ദേഹത്തെ മലയാളി സിനിമാപ്രേമികള്‍ അറിഞ്ഞത്.

Advertisements

എന്നാല്‍ പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇന്നും മലയാള സിനിമയിലെ നിറസാന്നിധ്യമായി തന്നെ തുടരുകയാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

Also Read: സാമ്പത്തികമായി കഷ്ടപ്പാട് അനുഭവിച്ച കുട്ടിക്കാലം, 16ാമത്തെ വയസ്സില്‍ മോഡലിംഗിലേക്ക്, ഇന്ന് ആസ്തി കോടികള്‍, ചില്ലറക്കാരിയല്ല ജയറാമിന്റെ മരുമകള്‍

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ അന്തരിച്ച മകള്‍ ഉറങ്ങുന്നത് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ടിലാണെന്ന് സുരേഷ് ഗോപി പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രന്‍സ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഉത്സവമേളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ലക്ഷ്മി മരിക്കുന്നത്. അന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഷോട്ടില്‍ സുരേഷ് ഗോപി ധരിച്ചിരുന്നത് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ ആ ഷര്‍ട്ട് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

Also Read: ആ കഥ അവനേക്കാള്‍ നന്നായി ആര്‍ക്കും പറയാന്‍ കഴിയില്ല, ബാക്കിയെല്ലാം സിനിമ കണ്ടിട്ട് നിങ്ങള്‍ തീരുമാനിച്ചൊളൂ, ബസൂക്കയെ കുറിച്ച് മമ്മൂട്ടി പറയുന്നു

അതിന് ശേഷമായിരുന്നു മകളുടെ വിയോഗം. അവസാനമായിട്ട് കുഴിമാടത്തിന് അടുത്ത് ചെന്ന് പെട്ടി അടക്കുന്നതിന് മുമ്പ് ആ ഷര്‍ട്ടൂരി അവളുടെ മുഖം പുതപ്പിച്ചിരുന്നു സുരേഷ് ഗോപി. ഇക്കാര്യം പറയുന്ന സുരേഷ് ഗോപിയുടെ വീഡിയോ കണ്ട ഇന്ദ്രന്‍സ് ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു.

ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എന്നതാണ് നമ്മുടെ വേദന. അദ്ദേഹം ശരിക്കും കുട്ടികളെ പോലെയാണ്, അങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവുമെന്നും പെട്ടെന്ന് വിഷമവും ദേഷ്യവും വരുമെന്നും ഇന്ദ്രന്‍സ് പറയുന്നു.

Advertisement