ബോള്‍ഡ് കഥാപാത്രവുമായി വീണ്ടും നൈല ഉഷ, മറിയയെ വിടാതെ പിന്തുടര്‍ന്ന് ജോഷിയും മകനും

117

കഴിഞ്ഞ ദിവസമാണ് ജോഷിയുടെ ആന്റണി എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ജോജു ജോര്‍ജും കല്യാണി പ്രിയദര്‍ശനുമൊക്കെയാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. പൊറിഞ്ഞു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതേ കൂട്ടുകെട്ടില്‍ ഒന്നിച്ച ചിത്രമായിരുന്നു ഇത്.

Advertisements

പൊറിഞ്ചു മറിയം ജോസില്‍ അഭിനയിച്ച നൈല ഉഷ, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, ജോജുവിന്റെ ബാല്യകാലം അവതരിപ്പിച്ച അമല്‍ ഷാ തുടങ്ങിയ മിക്കവരും ആന്റണിയിലും അഭിനയിക്കുന്നുണ്ട്. നേരത്തെ ജോഷിയുടെ പാപ്പന്‍ എന്ന ചിത്രത്തിലും നൈഷ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: ഞാന്‍ വിവാഹമോചിതയാവാന്‍ പോകുന്നു, ഭര്‍ത്താവിനെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്‌സ് താരം ഷീല രാജ്കുമാര്‍

തുടര്‍ച്ചയായി ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രത്തിലാണ് നൈല നായികയായി എത്തുന്നത്. പൊറിഞ്ചു മറിയം ജോസിലെ മറിയ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായും വിട്ടുപോരാത്ത നൈലയെയാണ് ആന്റണിയില്‍ കാണാനാവുക.

അതേസമയം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിലും നൈല പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. മറിയത്തിന്റെ മറ്റൊരു പതിപ്പായ മഞ്ജു എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്.

Also Read: എന്തേ ഒരു റിപ്ലേ നല്‍കാത്തത്; മീരാ ജാസ്മിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് പിന്നാലെ മറുപടി നല്‍കി താരം

ആന്റണിയില്‍ മായ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ജോഷിയുടെ മറിയത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിലെ മായയുടെ പല പെരുമാറ്റവും. എന്നാല്‍ മറ്റ് രണ്ട് കഥാപാത്രങ്ങളുടെ ലെവലിലേക്ക് ഉയരാന്‍ നൈലയുടെ മായക്ക് കഴിഞ്ഞിട്ടില്ല.

Advertisement