ആ കഥ അവനേക്കാള്‍ നന്നായി ആര്‍ക്കും പറയാന്‍ കഴിയില്ല, ബാക്കിയെല്ലാം സിനിമ കണ്ടിട്ട് നിങ്ങള്‍ തീരുമാനിച്ചൊളൂ, ബസൂക്കയെ കുറിച്ച് മമ്മൂട്ടി പറയുന്നു

113

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. അഭിനയമികവുകൊണ്ടും പ്രായത്തെ വെല്ലുന്ന സൗന്ദര്യം കൊണ്ടും സിനിമാപ്രേമികളെ വിസ്മയിപ്പിച്ച നടനാണ് അദ്ദേഹം. മമ്മൂട്ടി അഭിനയത്തിലും ബോക്സ് ഓഫീസ് കളക്ഷനിലും അമ്പരപ്പിച്ച വര്‍ഷമായിരുന്നു 2023.

Advertisements

അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. കോടികളാണ് വാരിയത്. കണ്ണൂര്‍ സ്‌ക്വാഡാണ് മമ്മൂട്ടിയുടെ 2023ലെ വമ്പന്‍ ഹിറ്റ് ചിത്രം. ഒത്തിരി വമ്പന്‍ റിലീസുകള്‍ ഉണ്ടായിട്ടും ഈ ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ചുപാഞ്ഞു.

Also Read: കാലിനൊരു സര്‍ജറി കഴിഞ്ഞു, അതോടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി; തുറന്നു പറഞ്ഞ് തമിഴ് താരം

ഡിനൊ ഡെന്നീസ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ബസൂക്കയാണ് മമ്മൂക്കയുടെ വരാനിരിക്കുന്ന ചിത്രം. മലയാളി സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനൊ ഡെന്നീസ് ബസൂക്കയുടെ കഥ പറയണമെന്ന് പറഞ്ഞ് ഒത്തിരി കാലമായി തന്റെ പിറകെ നടക്കുകയായിരുന്നുവെന്നും വേറെ പണിയില്ലേ എന്നുവരെ താന്‍ ചോദിച്ചുവെന്നും മമ്മൂട്ടി പറയുന്നു.

Also Read: കാലിനൊരു സര്‍ജറി കഴിഞ്ഞു, അതോടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി; തുറന്നു പറഞ്ഞ് തമിഴ് താരം

അച്ഛന്‍ എഴുതിയെന്ന് പറഞ്ഞ് എന്ത് ക്വാളിറ്റിയാണ് നിനക്കുള്ളതെന്ന് ചോദിച്ചു. അപ്പോള്‍ തന്റെ കഥ കേള്‍ക്കണമെന്നായിരുന്നു ഡിനൊ പറഞ്ഞതെന്നും കഥ കേട്ടപ്പോള്‍ താന്‍ ഓകെയാണെന്ന് തോന്നിയെന്നും സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളെയും സംവിധായകനെയും അന്വേഷിച്ചു നടന്നുവെന്നും ആരെയും കിട്ടിയില്ലെന്നും മമ്മൂട്ടി പറയുന്നു.

അങ്ങനെ ഡിനൊയേ തന്നെ ഡയറക്ടറാക്കി. എന്നാല്‍ അവന് മുന്‍പരിചയമൊന്നുമില്ലായിരുന്നുവെന്നും പക്ഷേ അവന് ഓരോ ഫ്രെയിമും കാണാപാഠമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കും സെക്കന്റ് ലുക്കും വലിയ ശ്രദ്ധനേടിയിരുന്നു.

Advertisement