സാമ്പത്തികമായി കഷ്ടപ്പാട് അനുഭവിച്ച കുട്ടിക്കാലം, 16ാമത്തെ വയസ്സില്‍ മോഡലിംഗിലേക്ക്, ഇന്ന് ആസ്തി കോടികള്‍, ചില്ലറക്കാരിയല്ല ജയറാമിന്റെ മരുമകള്‍

212

അച്ഛന് പിന്നാലെ സിനിമയില്‍ എത്തി പിന്നീട് വലിയൊരു നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാന്‍ കാളിദാസിന് സാധിച്ചു. ഈ അടുത്താണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Advertisements

തരിണിയാണ് കാളിദാസിന്റെ ഭാവിവധു. പ്രണയവിവാഹമാണ് ഇവരുടേത്. പ്രണയം തുറന്നു പറഞ്ഞത് മുതല്‍ തരിണിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. തരിണിക്കൊപ്പം ഉള്ള നിരവധി ഫോട്ടോസ് കാളിദാസ് പങ്കുവെച്ചിരുന്നു.

Also Read: ബോള്‍ഡ് കഥാപാത്രവുമായി വീണ്ടും നൈല ഉഷ, മറിയയെ വിടാതെ പിന്തുടര്‍ന്ന് ജോഷിയും മകനും

മോഡലിംഗില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് തരിണി. ചെറുപ്പം മുതലേ തരിണി മോഡലിംഗ് തുടങ്ങിയിരുന്നു. ഇന്ന് കോടികളാണ് തരിണിയുടെ സമ്പാദ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ വളരെ കഷ്ടപ്പെട്ടിട്ടായിരുന്നു തരിണിയെയും സഹോദരിയെയും അമ്മ വളര്‍ത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരിണിയുടെ കുടുംബം നേരിട്ടിരുന്നു. ചെന്നൈയിലെ ഭവന്‍സ് രാജാജി വിദ്യാശ്രമത്തിലായിരുന്നു തരിണി പഠിച്ചത്. ശേഷം എംഒപി വൈഷ്ണവ് കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദവും നേടി.

Also Read: ഞാന്‍ വിവാഹമോചിതയാവാന്‍ പോകുന്നു, ഭര്‍ത്താവിനെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്‌സ് താരം ഷീല രാജ്കുമാര്‍

പതിനാറാമത്തെ വയസ്സിലായിരുന്നു തരിണി മോഡലിംഗില്‍ എത്തിയത്. പഠനത്തിനൊപ്പം മോഡലിംഗും തരിണി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. അതിനിടെ സിനിമാ നിര്‍മ്മാണവും പഠിച്ചു. ഫാഷന്‍ ഷോകളിലും പരസ്യങ്ങളിലും തരിണി പങ്കെടുത്തു.

മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ് പട്ടങ്ങള്‍ സ്വന്തമാക്കി. 2022 മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിലും തരിണി പങ്കെടുത്തു. ചെന്നൈയില്‍ ആഡംബര വീടും വാഹനങ്ങളുമൊക്കെയുള്ള തരിണിയുടെ ആസ്തി ഇന്ന് കോടികളാണ്.

Advertisement