ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ആ ഫ്രെയിം എത്തി മക്കളേ, മലയാളത്തിലെ വമ്പന്‍ ഹിറ്റൊരുക്കാന്‍ അവര്‍ റെഡി

80

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. ബിഗ് സ്‌ക്രീനില്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കോമ്പിനേഷനുകളെല്ലാമുള്ള ചിത്രമാണിത്.

Advertisements

ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ്. ഇവര്‍ക്കൊപ്പം നിവിന്‍ പോളിയും, ധ്യാന്‍ ശ്രീനിവാസനും, അജുവര്‍ഗീസും, ബേസില്‍ ജോസഫും നീരജ് മാധവുമൊക്കെയുണ്ട് ചിത്രത്തില്‍.

Also Read: ആ കഥ അവനേക്കാള്‍ നന്നായി ആര്‍ക്കും പറയാന്‍ കഴിയില്ല, ബാക്കിയെല്ലാം സിനിമ കണ്ടിട്ട് നിങ്ങള്‍ തീരുമാനിച്ചൊളൂ, ബസൂക്കയെ കുറിച്ച് മമ്മൂട്ടി പറയുന്നു

വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനമാപ്രേമികളെ സംബന്ധിച്ച് ആവേശമുണര്‍ത്തുന്ന കാര്യമെന്തെന്നാല്‍ പ്രണവും നിവിന്‍ പോളിയും ഒന്നിച്ചെത്തുന്നുവെന്നതാണ്. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ അവസാനമായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ ഏതാനും ഫോട്ടോകള്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയത്. ഇപ്പോഴിതാ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രം എത്തിയിരിക്കുകയാണ്. പ്രണവും നിവിനും ഒന്നിച്ചുള്ള ചിത്രമാണിത്.

Also Read: ബോള്‍ഡ് കഥാപാത്രവുമായി വീണ്ടും നൈല ഉഷ, മറിയയെ വിടാതെ പിന്തുടര്‍ന്ന് ജോഷിയും മകനും

സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ചിത്രം. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഹൃദയത്തില്‍ തൊടുന്ന ഒരു സിനിമയായി ഈ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നായിരുന്നു നേരത്തെ വര്‍ഷങ്ങള്‍ക്ക് ശേഷത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

Advertisement