ഞാന്‍ വിവാഹമോചിതയാവാന്‍ പോകുന്നു, ഭര്‍ത്താവിനെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്‌സ് താരം ഷീല രാജ്കുമാര്‍

133

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. വളരെ ലളിതമായൊരു സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. സാധാരണക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

Advertisements

ചിത്രം ഒത്തിരി അവാര്‍ഡുകളും ആരാധകരുടെ പ്രശംസയും നേടിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സില്‍ പ്രേക്ഷകരുടെ ശ്രദ്ധനേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു സതി. ചിത്രത്തില്‍ സൗബിന്റെ സുഹൃത്തായ സെന്തിലിന്റെ ഭാര്യയായിരുന്നു സതി.

Also Read: കാലിനൊരു സര്‍ജറി കഴിഞ്ഞു, അതോടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി; തുറന്നു പറഞ്ഞ് തമിഴ് താരം

ഈ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചത് നടി ഷീലയായിരുന്നു. മികച്ച ഭരതനാട്യ നര്‍ത്തകിയും ട്രെയിനറുമായ ഷീലയുടെ ആദ്യ മലയാള ചിത്രമായിരുന്നു അത്. തമിഴ് സിനിമയില്‍ ഒത്തിരി സജീവമാണ് ഷീല. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നത്.

വിവാഹിതയായ താരം താന്‍ വിവാഹമോചിതയാവാന്‍ പോകുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. താന്‍ തന്റെ വിവാഹബന്ധം ഉപേക്ഷിക്കുന്നുവെന്നും നന്ദി സ്‌നേഹം എന്നാണ് ഷീല സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Also Read:ഇതുവരെ എവിടെ സംസാരിച്ചിട്ടില്ല, അതൊക്കെ ഇതിനു വേണ്ടിയാണ്; ഐശ്വര്യ റംസായി

തമ്പി ചോളനാണ് ഷീലയുടെ ഭര്‍ത്താവ്. പോസ്റ്റില്‍ ഷീല തമ്പി ചോളനെയും ടാഗ് ചെയ്തിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഷോര്‍ട് ഫിലിം ഡയറക്ടറാണ് ചോളന്‍. വീട്ടുകാരുടെ എതിര്‍പ്പോടെയായിരുന്നു വിവാഹം.

Advertisement