ഒരു വർഷം; പ്രണയം വെളിപ്പെടുത്തിയതിന്റെ വാർഷികം ആഘോഷിച്ച് അമൃതയും ഗോപി സുന്ദറും; ആശംസകളുമായി ആരാധകർ!

156

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിൽ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയി യൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

മുൻകാല ബന്ധങ്ങളുടെ പേരിൽ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവർക്ക് എതിരെ രംഗത്ത് എത്തിയത്.ഇതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ത ന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒന്നിച്ചുള്ള മറ്റൊരു ചിത്രവുമായി സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

ALSO READ- ആ ഫംഗ്ഷന് പോയപ്പോൾ പിരീഡ്സ് ഓവർ ഫ്‌ലോ ആയി; അത്രയും ക്യാമറകൾക്ക് മുന്നിൽ ടെൻഷനായ അനുഭവം പറഞ്ഞ് സ്വാസിക

താരങ്ങൾ ഇരുവരും ഒന്നായിട്ട് ഒരുവർഷമായി എന്നതുമായി ബന്ധപ്പെട്ടാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഒരു ക്ഷേത്രത്തിൽ വച്ചുള്ളതാണ് ഫോട്ടോ. ഒപ്പം ഒരു വർഷം എന്ന് കുറിച്ച് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയിച്ചുണ്ട്. ഇതോടെ ഹാപ്പി ആനിവേഴ്‌സറി കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

തുടക്കം മുതൽ ഗോപി സുന്ദറിനെ ലോകത്തിലെ ബെസ്റ്റ് ഹസ്ബൻഡ് എന്നാണ് അമൃത വിശേഷിപ്പിക്കാറുള്ളത്. ഇരുവരുടേയും വിവാഹം കഴിഞ്ഞോയെന്ന ചോദ്യവുമായി പലതവണ ആരാധകർ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇരുവരും വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.

ALSO READ-മലയാളി യുവാക്കളുടെ ഉറക്കം കെടുത്തിയ മാദക സുന്ദരി രേഷ്മയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

2022 മേയിലായിരുന്നു ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു നൽകിയിരുന്ന ക്യാപ്ഷൻ. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തെത്തിയത്.

Advertisement