ആ ഫംഗ്ഷന് പോയപ്പോൾ പിരീഡ്സ് ഓവർ ഫ്‌ലോ ആയി; അത്രയും ക്യാമറകൾക്ക് മുന്നിൽ ടെൻഷനായ അനുഭവം പറഞ്ഞ് സ്വാസിക

717

സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി കൈയ്യടി നേടുന്ന അപൂർവ്വം നടിമാരിൽ ഒരാളാണ് മലയാളത്തിന്റെ താര സുന്ദരി സ്വാസിക വിജയ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ എത്തിയ താരം വൈഗ എന്ന തമിഴ് സിനിമയിലൂടെ ആണ് അഭിനയ രംഗത്ത് എത്തുന്നത്. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെ ആണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്.

പിന്നട് മലയാള സിനിമയിലേക്കും സീരിയലുകളിലേക്കും എത്തിയ സ്വാസിക രണ്ട് മേഘലകളിലും തന്റേതായ ഒരു ഇടം നേടിയെടുത്ത താര കൂടിയാണ് സ്വാസിക. ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ നിറ സാന്നിധ്യമായ സ്വാസിക പിന്നീട് സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന താരമായി വളർന്നു. നാടൻ പെൺകുട്ടിയെന്ന വിശേഷണമാണ് സ്വാസികയ്ക്ക് തുടക്കത്തിൽ കിട്ടിയിരുന്നത് എങ്കിലും ചതുരം എന്ന സിനിമയിലൂടെ അതീവ ഗ്ലാമർ വേഷങ്ങളിലേക്കും നടി എത്തുച്ചേർന്നു.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത അനുഭവത്തെ കുറിച്ച് പറയുകയാണ് നടി സ്വാസിക വിജയ്. ഒരു ഫങ്ഷന് പോയപ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പരിപാടിക്കിടെ വേദിയിലിരിക്കുമ്പോൾ പിരീഡ്സ് ഓവർ ഫ്‌ളോ ആയ അനുഭവമാണ് താരം പങ്കുവച്ചത്.

ALSO READ- മലയാളി യുവാക്കളുടെ ഉറക്കം കെടുത്തിയ മാദക സുന്ദരി രേഷ്മയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

താനിന്നും അതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ടോ എന്ന് നോക്കുമെന്നും സ്വാസിക ജിഞ്ചർ മീഡിയയോട് പറഞ്ഞു. തനിക്ക് ആ പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നത് പീരീഡ്സിന്റെ സമയത്താണ്. പോയി കഴിഞ്ഞു അവിടെ കുറെ സമയം ഇരിക്കേണ്ടതായി വന്നു. പിരീഡ്സിനായി തന്റെ കാര്യങ്ങൾ ഒക്കെ ചെയ്ത് ഓക്കെ ആണെന്ന് വിചാരിച്ചാണ് ഇരുന്നത്. പ്രൊട്ടക്ടഡ് ആണെന്നൊക്കെയാണ് വിചാരിച്ചത്.

പക്ഷെ പിന്നെ എന്തുകൊണ്ടെന്ന് അറിയില്ല ക്ലൈമറ്റ് ഇഷ്യൂ കൊണ്ടാണോ എന്തോ പ്രശ്‌നം ആയി. കുറെ നേരം ഇരിക്കേണ്ടി വന്നതുകൊണ്ടാണോ എന്തോ കാര്യം ഇച്ചിരി സീൻ ആയി. പിരീഡ്സ് ഫ്‌ലോ ഓവർ ആയി. പ്രോഗ്രാം കഴിഞ്ഞു ഞാൻ എണീറ്റപ്പോൾ ഡ്രസിലാകെ ബ്ലഡിന്റെ സ്റ്റെയിൻ ആയി. പെട്ടെന്ന് ആൾക്കാർ അയ്യോ മോളെ എന്നൊക്കെ പറഞ്ഞു.

ആ സമയത്ത് ഇത്രയും ക്യാമറകൾക്ക് മുൻപിൽ നിൽക്കുന്നത് കൊണ്ട് ആകെ വല്ലാതായി. ആളുകളുടെ കണ്ണിൽ മാത്രം ആണെങ്കിൽ കുഴപ്പം ഇല്ലെന്ന് വയ്ക്കാം. ഇത്രയും ക്യാമറക്ക് മുൻപിൽ നിൽക്കുമ്പോൾ ടെൻഷൻ ആകുമല്ലോ. ആരൊക്കെ മൊബൈലിൽ ഇത് എടുത്തു എന്നും അറിയില്ലല്ലോ. പക്ഷെ അതൊന്നും ഇതുവരെ വന്നതായി കണ്ടിട്ടില്ല.

ALSO READ-പലരും നുണ പറഞ്ഞു ചതിച്ചു, സിനിമയോടുള്ള ആത്മാർത്ഥത കാരണംഒന്നും പറയാതെ അനുസരിച്ചു, സൈറ്റിൽ വെച്ച് പലപ്പോഴും പൊട്ടിക്കരഞ്ഞ: ശരണ്യ ആനന്ദ് അന്ന് വെളിപ്പെടുത്തിയത്

എങ്കിലും എല്ലാ ദിവസവയം വന്നോ വന്നോ എന്ന് നോക്കാറുണ്ട്. പക്ഷെ വന്നില്ല. അതും എന്തോ ഒരു ഭാഗ്യം. ആൾക്കാരുടെ ഇടയിൽ അങ്ങനെ സംഭവിച്ചപ്പോൾ അത് വിഷയം ആയില്ല. പക്ഷെ അത് സംഭവിച്ചു പോയി എന്ന ചിന്ത മനസ്സിൽ വന്നപ്പോൾ പിന്നെ ഞാൻ ഓക്കേ ആയെന്നും സ്വാസിക പറയുന്നു.

ഇക്കാര്യത്തിൽ നമ്മൾക്ക് ഒന്നും ചെയ്യാൻ ആകില്ലല്ലോ, മനഃപൂർവ്വം ഒന്നും ചെയ്തതല്ലല്ലോ. ഞാൻ വേഗം പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു. പിന്നെ തിരിച്ചു വന്നു. അവിടെ ഉണ്ടായിരുന്ന അതെ ആളുകളോട് ഒക്കെ സംസാരിച്ചിട്ടാണ് പോയത്. എനിക്ക് അപ്പോഴും അത് കണ്ടതിൽ ആയിരുന്നില്ല. ആരാണ് ഇത് ക്യാമറയിൽ പിടിച്ചുകൊണ്ട് പിറകിൽ നിക്കുന്നത് എന്നായിരുന്നു. അല്ലെങ്കിൽ ആരുടെ കൈയ്യിൽ ആയിരുന്നു മൊബൈൽ ഉള്ളത് എന്നായിരുന്നു ടെൻഷനെന്നും താരം പറയുന്നു.

നാളെ ഇതിന്റെ വാർത്ത വരും എന്നൊക്കെ ആയിരുന്നു മനസ്സിലെ ടെൻഷൻ. പക്ഷെ ഈ ഒരു അവസരത്തിൽ ഞാൻ ആളുകൾക്ക് നന്ദി പറയുന്നു. ഇതുവരെയും അങ്ങനെ ഒരു സംഭവം പുറത്തുവന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ ആളുകളും അതിന്റെ സെൻസിൽ കണ്ടുകാണുമെന്നും സ്വാസിക വിശദീകരിച്ചു.

Advertisement