പലരും നുണ പറഞ്ഞു ചതിച്ചു, സിനിമയോടുള്ള ആത്മാർത്ഥത കാരണംഒന്നും പറയാതെ അനുസരിച്ചു, സൈറ്റിൽ വെച്ച് പലപ്പോഴും പൊട്ടിക്കരഞ്ഞു: ശരണ്യ ആനന്ദ് അന്ന് വെളിപ്പെടുത്തിയത്

522

മേജർ രവിയുടെ സംവിധാനത്തിൽ താരരാജാവ് മോഹൻലാലിനെ നായകനാക്കി 2016ൽ പുറത്ത് ഇറങ്ങിയ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെ ആണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യാ ആനന്ദ്.

ഇപ്പോൾ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശരണ്യ ആനന്ദ്. പത്തനം തിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. ലോക്ഡൗൺ സമയത്താണ് ശരണ്യ വിവാഹിത് ആയത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ശരണ്യയുടെ വിവാഹം. മനേഷ് രാജൻ നായരുമായി 2020 ൽ വിവാഹിതയായ താരം തുടർന്നും അഭിനയ രംഗത്ത് സജീവമാണ്.

Advertisements

അതേ സമയം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിലിൽ ആണ് ശരണ്യ ഇപ്പോൾ അഭിനയിക്കുന്നത്. ഈ സീരിയലിൽ വില്ലത്തി കഥാപാത്രമാണ് വേദിക. വളരെ മനോഹരമായാണ് താരം വേദിക എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്.

Also Read
കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് അവർ പറഞ്ഞു: പൊട്ടിക്കരഞ്ഞ് നിമിഷ സജയൻ

നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരത്തിന് ആരാധകരും ഏറെയാണ്. മലയാള സിനിമയ്ക്ക് പുറമേ തമിഴകത്തും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം തനിക്ക് അവിടുന്ന് നേരിടേണ്ടി വന്ന ചതിയെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.

അവസരങ്ങൾ തേടി വന്നപ്പോൾ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നുവെന്നാണ് ശരണ്യ പറയുന്നത്. സിനിമയുടെ കഥ തന്നോട് പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത്. അപ്പോൾ ഒകെ പറയും.

എന്നാൽ അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു. സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു.

നമ്മുടെ അടുത്ത് വന്ന് സിനിമയിലെ കഥയും കഥാപാത്രത്തെ കുറിച്ചും നല്ലരീതിയിൽ ആയിരിക്കും അവതരിപ്പിക്കുക എന്നാൽ ലൊക്കേഷനിൽ എത്തുമ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസിലാകുന്നത്. പലരും കള്ളം പറഞ്ഞിട്ടൊക്കെ ആയിരിക്കും തങ്ങളെ അവർ ഉദ്ദേശിച്ച കഥാപാത്രത്തിലേക്ക് എത്തിക്കുന്നത് സിനിമയോടുള്ള ആദരവും ആത്മാർത്ഥതയും കാരണം താൻ ആദ്യമൊക്ക ഒന്നും പറയാതെ അനുസരിക്കുമായിരുന്നു.

Also Read
മൂന്ന് വർഷമായി സ്വന്തം അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നു: സഹികെട്ട 16 കാരിയായ മകൾ ചെയ്തത് കണ്ടോ

എന്നാൽ ഇപ്പോൾ തനിക്ക് അത് യോജിച്ചതല്ല തെറ്റാണെന്നു തോന്നുന്ന കാര്യം അപ്പോൾ തന്നെ വെട്ടിത്തുറന്നു പറയാറുണ്ടെന്നും താരം പറയുന്നു. ഇത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

ആദ്യം നല്ല കഥാപാത്രമായി തോന്നിയത് കൊണ്ടാണ് പലതും കമ്മിറ്റ് ചെയ്യുന്നത് പക്ഷെ ഷൂട്ടിംഗ് തുടങ്ങിയാൽ പറഞ്ഞതുമായി ഒരു ബന്ധവും അതിന് കാണില്ല. പിന്നെ മനസില്ലാ മനസോടെയാണ് അതൊക്കെ ചെയ്ത് തീർക്കുന്നതെന്നും താരം പറയുന്നു.

ചെറിയ കഥാപാത്രമായിരുന്നു സിനിമയിൽ താരത്തെ തേടി എത്തിയിരുന്നത് എങ്കിൽ കൂടിയും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗമായിട്ടാണ് ശരണ്യ കാണുന്നത്. ബിയോണ്ട് ദ ബോർഡേഴ്‌സിനെ തുടർന്ന് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.

മലയാളത്തിൽ ആകാശഗംഗ 2 ഉൾപ്പടെ ഒരുപിടി സിനിമകളിൽ ശ്രദ്ധേയമായ വേഷം താരം ചെയ്തിട്ട് ഉണ്ട്. താരം ഇപ്പോൾ അഭിനയിക്കുന്നത് കുടുംബവിളക്ക് എന്ന ഹിറ്റ് പരമ്പരയിൽ ആണ്.

Also Read
മുപ്പത്തിയാറാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചു, പക്ഷേ കാത്തിരുന്നത് വലിയ ദുരന്തം, നടി ബീന കുമ്പളങ്ങിയുടെ ജീവിതം ഇങ്ങനെ

Advertisement