രണ്ടാം വിവാഹമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആഞ്ജനേയനെ വിവാഹം കഴിച്ചത്, ഒറ്റയ്ക്ക് നിന്ന് എല്ലാം നേരിടണമെന്ന് തോന്നി: വിവാഹ ശേഷം സംഭവിച്ചതിനെ കുറിച്ച് അനന്യ

905

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ താരമാണ് താരമാണ് അനന്യ. 1995 ൽ പുറത്തിറങ്ങിയ പൈ ബ്രദേഴ്‌സ്, വൃദ്ധൻമാരെ സൂക്ഷിക്കുക എന്നീ ചിത്രങ്ങളിലൂടെയാണ് അനന്യ ബാലതാരമായി എത്തിയത്. അന്ന് താരത്തിന്റെ പേര് ആയില്യ എന്നായിരുന്നു.

2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ എത്തിയ താരം പിന്നീട് തമഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ തിളങ്ങുകയായിരുന്നു. പോസിറ്റീവിന് പിന്നാലെ തമിഴിൽ നാടോടികൾ എന്ന സിനിയിൽ അഭിനയിച്ചതോടെയാണ് അനന്യ ശ്രദ്ദിക്കപ്പെട്ട് തുടങ്ങിയത്. ഈ സിനിയിലെത്തിയപ്പോഴാണ് താരം ആയില്യ എന്ന പേര്മാറ്റി അനന്യ ആക്കിയത്.

Advertisements

Also Read:
കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ഫ്‌ളാറ്റിലേക്ക് മാറിയ മൃദുല വിജയ് ഭർത്താവിന് ഒപ്പം ആദ്യ യാത്ര പോയത് എവിടേക്കാണെന്ന് അറിയാവോ

പിന്നീടം തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ കഴിഞ്ഞ നടിക്ക് ഏറെ ആരാധകരെയും ലഭിച്ചു. കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പടുന്ന താരമായിരുന്നു അനന്യ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി വിവാഹിതയാകുന്നത്. എന്നാൽ വിവാഹത്തിന് ശേഷം നിരവധി വിമർശനങ്ങൾ നടിയെ തേടിയെത്തിയിരുന്നു.

അനന്യ ആഞ്ജനേയനെ വിവാഹം കഴിക്കാൻ വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയി തുടങ്ങിയ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹത്തെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അന്ന്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അനന്യയുടെ വിവാഹം. വളരെ പെട്ടെന്നാണ് നടി വിവാഹിതയാകുന്നത്. ആഞ്ജനേയനുമായുള്ള നടി വിവാഹം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഇത് അറിഞ്ഞു കൊണ്ട് തന്നെയാണ് വിവാഹം കഴിച്ചതെന്നാണ് നടി പറയുന്നത്.

Also Read:
സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാരെ വലിച്ച് വാരി ഒട്ടിച്ച് നടി ഷഫ്‌ന, വീഡിയോ വൈറൽ

ആഞ്ജനേയനുമായി വിവാഹം കഴിക്കാൻ വേണ്ടി വീട്ടുകാരുമായി വഴക്കുണ്ടാക്കിയെന്നും വീടുവിട്ടു ഇറങ്ങിപ്പോയെന്നുമൊക്ക വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെ തീർത്തും വ്യാജമായ കാര്യമാണ്. ഞാനും ആഞ്ജനേയനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ആഞ്ജനേയന്റെ രണ്ടാം വിവാഹമായിരുന്നുവെന്ന് എനിക്കും വീട്ടുകാർക്കും അറിയാമായിരുന്നു.

വിവാഹത്തിന്റെ കാര്യത്തിൽ വീട്ടിൽ ആദ്യം എതിർപ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ വിവാഹത്തിന് അവർക്ക് സമ്മതം ആണെന്നും പറഞ്ഞു. തന്റെ അഭിപ്രായത്തിൽ പ്രണയിച്ച് വിവാഹം കഴിക്കുന്നതാണ് നല്ലതെന്നു നടി പറയുന്നു. നമ്മുടെ പങ്കാളിയാകാൻ പോകുന്ന ആളിനെ കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നും നടി പറഞ്ഞു.

Also Read:
ചില ആളുകൾ അങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കി, അമ്പിളി ദേവിയുടെ പ്രശ്നത്തിൽ പിന്നീട് ഇടപെടാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു ജോസഫ്

ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയിൽ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇത് വരെ എത്തിയത് എന്നും താരം പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി. 2018 ൽ പുറത്തു വന്ന കുട്ടനാടൻ ബ്ലോഗാണ് ഏറ്റവും ഒടുവിൽ അനന്യ അഭിനയിച്ച മലയാള ചിത്രം. ഭ്രമമാണ് ഇനി പുറത്തു വരാനുള്ള അനന്യയുടെ ചിത്രം. പൃഥ്വിരാജ്, മംമ്ത, റാഷി ഖന്ന, ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു തെലുങ്ക് ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement