നല്ല ഭംഗിയുള്ള ചേട്ടൻ; എന്നും കാണാനായി പോകുമായിരുന്നു; പ്രണയം തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ; മനസിലാക്കി പ്രണയിക്കണമെന്നും താരം

321

2018 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു

ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം അനശ്വര നേടിയെടുത്തു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവായ നടി തന്റെ പുതിയ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചുള്ള അനശ്വര വലിയ സൈബർ അ റ്റാ ക്കു കൾക്കും ഇര ആയി മാറിയിട്ടുണ്ട്.

ALSO READ- ജീവിതത്തിൽ ഒറ്റക്കാണ് തീരുമാനമെടുക്കുന്നത്; ഇന്ദ്രന് മുൻപ് സിനിമയിലെത്തിയത് ഞാനാണെന്ന് കുട്ടികളോട് പറയും; അപ്പോൾ അമല്ലികാമ്മ പറയുന്നതിങ്ങനെ: പൂർണിമ

ഇപ്പോഴിതാ താരം സ്‌കൂൾ കാലത്ത് തനിക്ക് ഉണ്ടായ ഒരു പ്രണയത്തെ കുറിച്ച് തുറന്നുപറയുകയാണ്. തന്റെ സ്‌കൂളിന്റെ തൊട്ടപ്പുറത്തെ ബോയ്സ് സ്‌കൂളിൽ പഠിക്കുന്ന ആളെ കാണാൻ ഇടക്കിടക്ക് പോകാറുണ്ടായിരുന്നെന്നും താൻ നോക്കുന്ന വിവരം അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നുമാണ് അനശ്വര പറഞ്ഞത്.

anaswara-4

അതേസമയം, അതൊക്കെ പഠിക്കുന്ന സമയത്തെ കാര്യങ്ങളാണെന്നും മനസ്സിലാക്കിയതിന് ശേഷം മാത്രമേ ഒരാളെ പ്രേമിക്കാൻ പാടുള്ളു. പലരും പ്രേമിച്ചതിന് ശേഷമാണ് മനസിലാക്കാൻ ശ്രമിക്കുക. അങ്ങനെ അല്ല വേണ്ടതെന്നും അനശ്വര അഭിപ്രായപ്പെട്ടു.

ALSO READ- ഞാൻ ഒരു ആണ് ആയിരുന്നെങ്കിൽ ഉറപ്പായും തമന്നയെ പ്രണയിച്ചേനെ: ശ്രുതി ഹസൻ അന്ന് പറഞ്ഞത് കേട്ടോ

ക്ലബ് എഫ്. എമ്മിന് നൽകിയ പുതിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. സ്‌കൂളിൽ ഞാൻ സ്പോർട്‌സിനൊക്കെ ഉണ്ടായിരുന്നു. എന്റെ സ്‌കൂൾ ഗേൾസ് സ്‌കൂളാണ്. തൊട്ടപ്പുറത്തെ ബോയ്സ് സ്‌കൂളിലെ ഗ്രൗണ്ടിലാണ് ഞങ്ങൾ പ്രാക്ടിസിന് പോയിരുന്നത്. അവിടെ ജാവലിൻ പ്രാക്ടീസ് ചെയ്തിരുന്ന ചേട്ടനോടാണ് തനിക്ക് ക്രഷ് തോന്നിയതെന്നും അനശ്വര വ്യക്തമാക്കി.

‘നല്ലൊരു ചേട്ടൻ. നല്ല ഭംഗിയുണ്ടായിരുന്നു. അന്നാണ് ഞാൻ ആ ചേട്ടനെ കാണുന്നത് പിന്നെ അതുപോലെ ഇടക്കിടക്ക് കാണാൻ പോവാൻ തുടങ്ങി. പക്ഷേ ഞാൻ നോക്കുന്ന കാര്യം പുള്ളിക്കറിയില്ലായിരുന്നു. വൺ സൈഡ് പ്രണയമായിരുന്നു.’- എന്നാണ് അനശ്വര പറഞ്ഞത്.

anaswara-7

ഹക്കീം ഷാ, മമിത ബൈജു, മിയ, അർജുൻ അശോകൻ എന്നിവരെത്തിയ പ്രണയവിലാസമാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Advertisement