ഞാൻ ഒരു ആണ് ആയിരുന്നെങ്കിൽ ഉറപ്പായും തമന്നയെ പ്രണയിച്ചേനെ: ശ്രുതി ഹസൻ അന്ന് പറഞ്ഞത് കേട്ടോ

535

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഉലകനായകൻ കമൽ ഹസന്റെ മകൾ ശ്രുതി ഹസൻ. ബാലതാരമായി സിനിമയിലെത്തിയ നടിയാണ്. അച്ഛന്റെ ലേബലിൽ തുടക്കം കുറിച്ച ശ്രുതി 2009 ൽ നായികയായി അരങ്ങേറ്റം കുറിച്ചു.

എന്നാൽ ഇമ്രാൻ ഖാനും സഞ്ജയ് ദത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. അത് തന്റെ തെറ്റായ തീരുമാനമായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ശ്രുതി പറഞ്ഞിരുന്നു.

Advertisements
sruthi-hassan-2
Courtesy: Public Domain

ഞാൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നെനിക്ക് അറിയില്ലായിരുന്നു. അതായിരുന്നില്ല എന്റെ സമയം എന്നാണ് ഇന്ന് വിശ്വസിക്കുന്നത്. സിനിമയുടെ വികാരങ്ങളോ സമ്മർദ്ദങ്ങളോ എനിക്ക് അറിയില്ലായിരുന്നു എന്നും ശ്രുതി പറഞ്ഞു.

Also Read
ആ പ്രതികാരം വീട്ടാനായി മമ്മൂട്ടി കാത്തിരുന്നു, വർഷങ്ങളോളം, പിന്നെ സംഭവിച്ചത് ഇങ്ങനെ

ഇതേ അഭിമുഖത്തിൽ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് തനിക്ക് പ്രണയിക്കാൻ താൽപര്യം ഉള്ള നായികയെ കുറിച്ച് ശ്രുതി പറഞ്ഞത്. ഞാനൊരു ആൺ ആയിരുന്നെങ്കിൽ തീർച്ചയായും തമന്ന ഭട്ടിയയുമായി ഡേറ്റ് ചെയ്യുമായിരുന്നു എന്ന് ശ്രുതി പറയുന്നു.

thamanna-8

അത്രയ്ക്ക് നല്ല കുട്ടിയാണ് തമന്ന എന്നും ശ്രിതി ഹാസൻ പറഞ്ഞു. വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് തമന്ന. മിൽക്കി ബ്യൂട്ടിയെന്ന് അറിയപ്പെടുന്ന തമന്ന ഇപ്പോൾ മലയാള സിനിമയിലേക്കും എത്തിയിരിക്കുകയാണ്.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ എത്തുന്നത്. അരുൺ ഗോപിയാണ് ബാന്ദ്ര സംവിധാനം ചെയ്യുന്നത്.

Also Read
സ്റ്റാർ ഇമേജ് കണ്ട് അടുത്തുകൂടിയവർ മുതലെടുക്കാനാണ് ശ്രമിച്ചത്: നടി അർച്ചന സുശീലൻ അന്ന് പറഞ്ഞത്

Advertisement