ആ പ്രതികാരം വീട്ടാനായി മമ്മൂട്ടി കാത്തിരുന്നു, വർഷങ്ങളോളം, പിന്നെ സംഭവിച്ചത് ഇങ്ങനെ

1465

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെ ആണ് 1993ൽ റിലീസായ ധ്രുവം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്റെയും മനു ഷ്യത്വ ത്തിന്റെയും അവതാര രൂപം ആയിരുന്നു മന്നാഡിയാർ.

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ വിരിഞ്ഞ ഈ കഥാപാത്രത്തിന്റെ ചുവടുപിടിച്ച് പിന്നീട് സൂപ്പർതാരങ്ങൾ തന്നെ എത്രയോ വേഷങ്ങൾ കെട്ടിയാടി. പിന്നീട് തമിഴകത്ത് സൂപ്പർതാരമായി മാറിയ വിക്രം അഭിനയിച്ച ആദ്യ മലയാള ചിത്രമാണ് ധ്രുവം. മമ്മൂട്ടിയുടെ നായികയായി ഗൗതമിയാണ് അഭിനയിച്ചത്.

Advertisements

മൈഥിലി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതിന് സേഷം ജാക്പോട്ട്, സുകൃതം എന്നീ സിനിമകളിലും മമ്മൂട്ടി ഗൗതമി ജോഡി ആവർത്തിച്ചു. ജോഷിക്കു വേണ്ടി എസ്എൻ സ്വാമി എഴുതിയ രണ്ടാമത്തെ തിരക്കഥയായിരുന്നു ധ്രുവം. കഥ എ കെ സാജന്റേതായിരുന്നു. ദിനേശ് ബാബു ഛായാ ഗ്രഹണം നിർവഹിച്ച ധ്രുവത്തിന് സംഗീതം നൽകിയത് എസ്പി വെങ്കിടേഷ് ആയിരുന്നു.

Also Read
സ്റ്റാർ ഇമേജ് കണ്ട് അടുത്തുകൂടിയവർ മുതലെടുക്കാനാണ് ശ്രമിച്ചത്: നടി അർച്ചന സുശീലൻ അന്ന് പറഞ്ഞത്

തളിർവെറ്റിലയുണ്ടോ, തുമ്പിപ്പെണ്ണേ വാ വാ തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയിരുന്നു. ജയറാം അവതരിപ്പിച്ച വീരസിംഹ മന്നാഡിയാർ, സുരേഷ്ഗോപി അവതരിപ്പിച്ച ജോസ് നരിമാൻ എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായി.

തെന്നിന്ത്യയിലെ സൂപ്പർ നടൻ പ്രഭാകർ ആയിരുന്നു ധ്രുവത്തിലെ ഹൈദർ മരയ്ക്കാർ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരം ആക്കിയത്. എം മണി നിർമ്മിച്ച ധ്രുവം 1993 ജനുവരി 27നാണ് പ്രദർശനത്തിന് എത്തിയത്.

മമ്മൂട്ടിക്കൊപ്പം സുരേഷ്ഗോപി മികച്ച കഥാപാത്രത്തെ ധ്രുവത്തിൽ അവതരിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും ഒന്നിക്കുന്നത് വർഷങ്ങൾക്ക് ശേഷം ട്വന്റി20 എന്ന സിനിമയിലാണ്. അതിനിടയ്ക്ക് ദി കിംഗ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ സുരേഷ്ഗോപി അഭിനയിച്ചു എന്നുമാത്രം.

നാടുവാഴികൾക്ക് ശേഷം എസ് എൻ സ്വാമി ജോഷിക്ക് വേണ്ടി രചിച്ച തിരക്കഥ ആയിരുന്നു ധ്രുവത്തിന്റേത്. പടം സൂപ്പർഹിറ്റായി മാറി, നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രം എക്കാലവും ഓർമ്മിക്കപ്പെടുന്ന കഥാപാത്രമായും മാറി.

മിനിസ്‌ക്രീനിൽ ഇപ്പോഴും നിറയെ കാഴ്ചക്കാരാണ് ഈ ചിത്രത്തിന് ഉള്ളത്. തന്റെ അനുജനെ വകവരുത്തിയ ഹൈദരോടുള്ള പ്രതികാരം തീർക്കാൻ വർങ്ങളോളം മന്നാഡിയാർ കാത്തിരുന്നതും പ്രതികാരം വീട്ടിയതും ആരാധകർ ഇപ്പോഴും ആവേശത്തോടെയാണ് കാണാറുള്ളത്.

Also Read
ശോഭനയും കാവ്യയും ചെയ്തത് പോലുള്ള കഥാപാത്രങ്ങളോടാണ് താത്പര്യം, അങ്ങനുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല, തേടിയെത്തുന്നത് ഇങ്ങനെയുള്ളതും, തുറന്നുപറഞ്ഞ് സ്വാസിക

Advertisement