ഇനി ഞാൻ ഒരാളെ പ്രണയിച്ചാൽ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്; തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

1141

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താര സുന്ദരിയാണ് റായ് ലക്ഷ്മി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം നായികയായി തിളങ്ങിയിട്ടുള്ള നടി മലയാളത്തിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗം ആയിരുന്നു.

താരരാജാക്കൻമാരായ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയവർക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചിട്ടുണ്ട്. അതെ സമയം സിനിമയിൽ എത്തിയ കാലം മുതൽ ഗോസിപ്പുകളിലും വിവാദങ്ങളിലും നിറഞ്ഞു നിൽക്കുന്ന നടി കൂടിയാണ് റായ് ലക്ഷ്മി.

Advertisements

അടുത്തിടെ ഒരഭിമുഖത്തിൽ ഇപ്പോഴും ചിലർ ഗൂഗിളിൽ റായ് ലക്ഷ്മി ഇൻ ഐപിഎൽ വിത്ത് ധോണി എന്ന് തിരയുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നടി റായ് ലക്ഷ്മി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

Also Read
ശോഭനയും കാവ്യയും ചെയ്തത് പോലുള്ള കഥാപാത്രങ്ങളോടാണ് താത്പര്യം, അങ്ങനുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല, തേടിയെത്തുന്നത് ഇങ്ങനെയുള്ളതും, തുറന്നുപറഞ്ഞ് സ്വാസിക

ഗൂഗിളിൽ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കിൽ ഗൂഗിൾ തന്നെ നിരോധിക്കണം. ആളുകൾക്ക് മറ്റു ജോലികൾ ഒന്നുമില്ലേ. ഒരു സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് പ്രേക്ഷകരുടെ ചോദ്യത്തിന് നടി മറുപടി നൽകിയത്.

റായ് ലക്ഷ്മിയുടെ കാമുകൻ ആരെന്നുള്ളതാണ് പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം. എനിക്ക് കാമുകൻ ഇല്ല ഞാൻ സിംഗിളാണ് എന്നാണ് നടി പറയുന്നത്. ധാരാളം പ്രണയ ബന്ധങ്ങൾ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ശ്രദ്ധ പൂർണമായും എന്റെ കരിയറിലാണ്.

ഇപ്പോൾ ഞാൻ ഒരാളെ പ്രണയിച്ചാൽ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അയാൾക്ക് വേണ്ടി ചെലവഴിക്കാൻ എന്റെ പക്കൽ സമയം ഇല്ല എന്നാണ് നടിയുടെ മറുപടി. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബ്രാഡ് അംബാസിഡറായിരുന്ന കാലത്താണ് റായ് ലക്ഷ്മി ക്രിക്കറ്റ് താരം എംഎസ് ധോണിയെ പരിചയപ്പെടുന്നത്.

പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. അന്നൊക്കെ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴും അതിനേക്കുറിച്ചാണ് ജനങ്ങൾ തിരയുന്നത്. തമിഴ് സിനിമയിൽ തുടങ്ങി മലയാളത്തിലും കന്നടയിലും ബോളീവുഡിലും റായ് ലക്ഷ്മി തിളങ്ങി.

മലയാളത്തിൽ മോഹൻലാലിന്റെ റോക്ക് ആന്റ് റോളിലൂടെ ആയിരുന്നു ആരംഭം കുറിച്ചത്. ഇപ്പോൾ മലയാളത്തിൽ സജീവമല്ലെങ്കിലും കന്നട, തമിഴ് സിനിമകളിൽ തിരക്കിലാണ് താരമിപ്പോൾ. കുറച്ചു നാളുകൾ ആയി നടി ഫിറ്റ്‌നസിൽ ശ്രദ്ധ ചെലുത്തുക ആണ്. തന്റെ വർക്കൗട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ലക്ഷമി സ്ഥിരം പങ്കുവെയ്ക്കാറുണ്ട് താരം.

Also Read
സ്റ്റാർ ഇമേജ് കണ്ട് അടുത്തുകൂടിയവർ മുതലെടുക്കാനാണ് ശ്രമിച്ചത്: നടി അർച്ചന സുശീലൻ അന്ന് പറഞ്ഞത്

Advertisement