കാവ്യാ മാധവന് പകരക്കാരി ആര്: ആരാധകർ ഒരേ സ്വരത്തിൽ പറഞ്ഞ പ്രമുഖ നടി ഈ താരസുന്ദരി

7227

നായികമാരുടെ വരവും പെട്ടെന്നുള്ള പോക്കും സിനിമാ ലോകത്തെ സുപ്രധാന പ്രത്യേകതയാണ്. നായികമാരുടെ ഒഴുക്ക് വളരെ കൂടുതലായുള്ള മേഖലയാണ് മലയാള സിനിമാ മേഖല. നായകന്മാർ കുറച്ചധികം കാലങ്ങൾ സ്ഥിരമായി നിൽക്കുകയും എന്നാൽ നായികമാർ പലരും മാറിവരികയും ചെയ്യുന്നത് സിനിമയുടെ ഒരു പൊതു സ്വഭാവമാണ്.

മലയാള പ്രേക്ഷകർ ഓരോ നായികമാരും പോകുന്നതിന് അനുസരിച്ച് അവരുടെ സ്വഭാവമുള്ള ഒരു പിൻഗാമിയെ കണ്ടെത്തും. അങ്ങനെ ഒരുകാലത്ത് തരംഗമായി നിന്ന് പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്ന നായികമാർക്കെല്ലാം പ്രേക്ഷകർ പല പകരക്കാരെയും കണ്ടെത്തിയിരുന്നു.

Advertisements

കുറച്ചുകാലമായി ആരാധകർ ഒന്നടങ്കം തിരയുന്നത് മലയാളത്തിന്റെ പ്രിയ നായികയായ കാവ്യ മാധവന്റെ പകരക്കാരിയെയാണ്. കാവ്യാമാധവൻ കഴിഞ്ഞാൽ പിന്നെ ആര് എന്ന ചോദ്യത്തിന്, ആരാധകർ ഒരേ സ്വരത്തിൽ പറഞ്ഞ ഒരു താരമുണ്ട്. അതാണ് മലയാളത്തിന്റെ ഭാഗ്യ നായിക ശാലീന സുന്ദരി അനു സിത്താര.

Also Read
അപ്സരയെ ആരും തെ റി വിളിക്കരുത്, അപ്‌സരക്ക് അഹങ്കാരവും എന്തും പറയാമെന്ന് ചിന്തയും വന്നപ്പോഴാണ് ഞാൻ അത് പറഞ്ഞത്: നടിയുടെ മുൻ ഭർത്താവ്

അനു സിത്താരയുടെ തുടക്കകാലം മുതലേ കാവ്യ മാധവനും ആയുള്ള സാമ്യത ആരാധകർ ഏറെ ശ്രദ്ധിച്ചിരുന്നു. പല അഭിമുഖങ്ങളിലും പലരും അത് അവരോട് തന്നെ പറഞ്ഞിട്ടുമുണ്ട്. മികവുറ്റ അഭിനയം കൊണ്ടും നാടൻ വേഷവിധാനം കൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യാ മാധവൻ.

അതേ അഭിനയ ശൈലിയും രീതിയുമാണ് അനുസിതാരയിലും കാണാൻ സാധിക്കുന്നത്. ഇവർ തമ്മിൽ ഒരു സിനിമയിലും ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. 2016ലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അതേ വർഷം തന്നെയാണ് അനു സിത്താര ആദ്യമായി നായികയായി അഭിനയി ക്കുന്നതും.

ആരാധകരെല്ലാം തന്നെ കാവ്യയെ നെഞ്ചിലേറ്റിയത് പോലെ അനുവിനെയും സ്വീകരിച്ചിരി ക്കുകയാണ്. കാവ്യയുമായുള്ള സാമ്യത പറയുന്നത് തനിക്കിഷ്ടമാണെന്ന് അനുസിത്താര തന്നെ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുസിത്താര.

ഇതിനോടകം തന്നെ മലയാളത്തിന്റെ സൂപ്പർതാരങ്ങളായി മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും അനു സിത്താര അഭിനയിച്ചു കഴിഞ്ഞു.

Also Read
സ്റ്റാർ ഇമേജ് കണ്ട് അടുത്തുകൂടിയവർ മുതലെടുക്കാനാണ് ശ്രമിച്ചത്: നടി അർച്ചന സുശീലൻ അന്ന് പറഞ്ഞത്

Advertisement