അതീവ ഗ്ലാമറസ് റോളുകളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയത് മലയാളത്തിലെ ആ സൂപ്പർതാരം; വെളിപ്പെടുത്തലുമായി നടി സീമ

9845

മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം അലങ്കരിച്ചിരുന്ന സൂപ്പർ നടിയായിരുന്നു സീമ. ജയനും മധുവും സുകുമാരുനും സോമനും മമ്മൂട്ടിയും മോഹൻലാലും അടക്കം മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി നിരവധി വിജയ സിനിമകളിൽ സീമ അഭിനയിച്ചിരുന്നു.

അവളുടെ രാവുകൾ പോലെയുളള ചിത്രങ്ങളെല്ലാം ഇന്നും സീമയുടെതായി പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്നവയാണ്. ഒരുകാലത്ത് ഭർത്താവ് ഐവി ശശിയുടെ സിനിമകളിൽ സ്ഥിരം നായികയായി സീമ മലയാളത്തിൽ എത്തിയിരുന്നു.

Advertisements

മികച്ച ക്യാരക്ടർ റോളുകൾ മലയാളത്തിൽ ചെയ്ത നായിക കൂടിയാണ് സീമ. സീമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അവളുടെ രാവുകൾ തന്നെയാണ് . എന്നാൽ ഈ ചിത്രത്തിന് പിന്നാലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നായികമാരിൽ ഒരാളായി നടി മാറിയിരുന്നു. നിരവധി സിനിമകളിൽ ഗ്ലാമറസ് റോളുകളിൽ നടി അഭിനയിച്ചിരുന്നു.

Also Read
ഇതുവരെ കാണാന്‍ കഴിഞ്ഞില്ല, മെസേജിലൂടെയാണ് പൃഥ്വിയോട് സംസാരിക്കുന്നത്, അമ്മയും വളരെ ടെന്‍ഷനിലായിരുന്നു, പൂര്‍ണ്ണിമ പറയുന്നു

എന്നാൽ അത്തരം റോളുകളിൽ നിന്ന് തന്നെ രക്ഷിച്ചത് അക്കാലത്തെ മലയാളം സൂപ്പർ താരങ്ങളിൽ ഒരാളായിരുന്ന നടൻ മധു ആണെന്ന് സീമ പറയുന്നു. അർച്ചന ടീച്ചർ എന്ന സിനിമയാണ് അതിന് തനിക്ക് വഴിയൊരുക്കിയതെന്നും തന്റെ പഴയകാല സിനിമ അനുഭവങ്ങൾ പങ്കുവെച്ച് സീമ പറഞ്ഞു. ഐവി ശശിയ്ക്ക് പുറമെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങൾ സീമയ്ക്ക് ലഭിച്ചിരുന്നു.

എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്.
ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹൻലാലിന്റെ ഒളിമ്പ്യൻ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

സിനിമകൾക്കൊപ്പം തന്നെ മിനിസ്‌ക്രീൻ രംഗത്തും തിളങ്ങിയ താരമാണ് സീമ. മുൻപ് നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിരുന്നു. ഇടയ്ക്ക് റിയാലിറ്റി ഷോകളിൽ വിധികർത്താവായും നടി എത്തിയിരുന്നു. മലയാളികൾക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടിയുടെത്. സീമയുടെ മകക്കളും സിനിമാ രംഗത്ത് സജീവമാണ് ഇപ്പോൾ.

തെലുങ്കിലാണ് ഐവി ശശിയുടെയും സീമയുടെയും മകൻ അനി ഐവി ശശി സംവിധാനം ചെയ്ത ചിത്രം ഒരങ്ങിയത്. മുൻപ് നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി സീമയുടെ മകൻ പ്രവർത്തിച്ചിരുന്നു. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അനു ഭാഗമായിട്ടുണ്ട്.

Also Read
സ്റ്റാർ ഇമേജ് കണ്ട് അടുത്തുകൂടിയവർ മുതലെടുക്കാനാണ് ശ്രമിച്ചത്: നടി അർച്ചന സുശീലൻ അന്ന് പറഞ്ഞത്

Advertisement