ജീവിതത്തിൽ ഒറ്റക്കാണ് തീരുമാനമെടുക്കുന്നത്; ഇന്ദ്രന് മുൻപ് സിനിമയിലെത്തിയത് ഞാനാണെന്ന് കുട്ടികളോട് പറയും; അപ്പോൾ അമല്ലികാമ്മ പറയുന്നതിങ്ങനെ: പൂർണിമ

368

മലയാളികളുടെ പ്രിയനടിയും ഫാഷൻഡിസൈനറുമാണ് പൂർണിമ ഇന്ദ്രജിത്. മക്കളുടേയും ഭർത്താവ് ഇന്ദ്രന്റേയും വിശേഷങ്ങളെല്ലാം പൂർണിമ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ടീനേജുകാരിയായ മകളുടെ അമ്മയായ പൂർണിമ മകളേക്കാൾ ഫാഷനബിൾ ആണെന്നാണ് ആരാധകരുടെ അഭിപ്രായവും. നടനും താരവുമായ ഇന്ദ്രജിത്തിന്റെ നിഴലിൽ അറിയപ്പെടാതെ സ്വന്തമായി നിലനിൽപ്പുള്ള താരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്നേഹമാണ് ആരാധകർക്ക്.

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിലൂടെയും ടെലിവിഷൻ സ്‌ക്രീനിലൂടെയും ചിരപരിചിതയാണ് പൂർണിമ. നീണ്ട ഇടവേള അവസാനിപ്പിച്ച് അഭിനയലോകത്തേക്ക് തിരിച്ചെത്തിയ പൂർണിമ വൈറസിലും ഇപ്പോഴിതാ തുറമുഖത്തിലും മുഖം കാണിച്ചിരിക്കുകയാണ്. മക്കളായ പ്രാർഥനയും നക്ഷത്രയും അടങ്ങുന്നതാണ് പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും കുടുംബം.

Advertisements

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മവേഷത്തിലാണ് പൂർണിമ എത്തിയിരിക്കുന്നത്. ഇരട്ടിപ്രായമുള്ള വേഷമാണ് നടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതേസമയം, താനാണ് ഇന്ദ്രജിത്തിന് മുൻപ് സിനിമയിൽ എത്തിയതെന്ന് മക്കളോട് പറയാറുണ്ട് എന്ന് പറയുകയാണ് പൂർണിമ. താൻ സിനിമയിൽ ഹീറോയിൻ ആകുന്ന സമയത്ത് ഇന്ദ്രജിത്ത് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പൂർണിമ വ്യക്തമാക്കുന്നു.

ALSO READ- ഞാൻ ഒരു ആണ് ആയിരുന്നെങ്കിൽ ഉറപ്പായും തമന്നയെ പ്രണയിച്ചേനെ: ശ്രുതി ഹസൻ അന്ന് പറഞ്ഞത് കേട്ടോ

കൂടാതെ, ഭാര്യയും ഭർത്താവും ആണെങ്കിലും ജീവിതത്തിൽ ഒറ്റക്കാണ് ഇരുവരും ഡിസിഷൻ എടുക്കാറുള്ളതെന്നും പൂർണിമ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ്. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

ഞാനാണ് ഫസ്റ്റ് ഹീറോയിനായതെന്ന് മക്കളോട് ഇടക്കിടക്ക് പറയും. അച്ഛൻ അപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്ന് മക്കളോട് പറയും. അപ്പോൾ ഇന്ദ്രന്റെ അമ്മ പറയുക അതിനേക്കാൾ മുന്നേ കുറച്ച് ആളുകൾ സിനിമയിലുണ്ടെന്ന് ആണ്.

ALSO READ- ആ പ്രതികാരം വീട്ടാനായി മമ്മൂട്ടി കാത്തിരുന്നു, വർഷങ്ങളോളം, പിന്നെ സംഭവിച്ചത് ഇങ്ങനെ

പരസ്പരം രണ്ടുപേർക്കും എന്തും സംസാരിക്കാനുള്ള സ്പേസ് ഉണ്ടായിരിക്കുക. അങ്ങനെയൊരു കംഫേർട്ട് സ്പേസ് ഉണ്ടാക്കാനാണ് ഞാനും ഇന്ദ്രനും ശ്രമിക്കുന്നത്. ഞങ്ങളുടെ അതിർവരമ്പുകൾ ഞങ്ങൾക്ക് അറിയാം. ഞങ്ങളുടെ ജീവിതത്തിൽ ഒറ്റക്കാണ് ഡിസിഷൻ എടുക്കുക. അവനവൻ തീരുമാനം എടുത്താൽ അതിൽ മറ്റൊരാൾ ഇടപെടാറില്ല. അങ്ങനെ പരസ്പരം ബഹുമാനിച്ചു കൊണ്ടാണ് ഞങ്ങൾ ഇതുവരെ വന്നിരിക്കുന്നതെന്നും പൂർണിമ വിശദീകരിച്ചു.

തന്നെ ഇങ്ങനെയാക്കിയതിൽ കുട്ടികൾക്ക് വലിയ പങ്കുണ്ട്. ഇന്ദ്രൻ കുട്ടികളോടാണ് പലപ്പോഴും അഭിപ്രായങ്ങൾ ചോദിക്കുക. ഒരു അഭിമുഖത്തിൽ അത് പറഞ്ഞിട്ടുമുണ്ട്. ഡിസിഷൻ മേക്കിങ്ങിൽ പലപ്പോഴും കുട്ടികൾക്ക് പങ്കുണ്ടെന്ന്. തനിക്ക് അതിൽ ഭയങ്കര അഭിമാനം തോന്നിയെന്നും പൂർണിമ പറയുന്നു.

ഈ സൊസൈറ്റിയിൽ പുരുഷന്മാർ പുറത്തേക്ക് വന്ന് കുട്ടികളോട് അഭിപ്രായങ്ങൾ ചോദിച്ചുവെന്ന് പറയുന്നത് എന്തോ വലിയ കാര്യമായി തോന്നുകയായിരുന്നു എന്നും പൂർണിമ വിശദീകരിച്ചു.

Advertisement