ഈ മകൾ ഞങ്ങളുടേത് കൂടിയാണ്, മകളുടെ ആത്മാർത്ഥമായ ആഗ്രഹം ദൈവം സാധിച്ചുകൊടുത്തു; ദുർഗപ്രിയയയെ കുറിച്ച് കാവ്യയും ദിലീപും; വൈറൽ

3897

ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കാവ്യ മാധവൻ. വാണിജ്യ വിജയവും കലാമൂല്യവും ഉള്ളതുമായ നിരവധി സിനിമകളിൽ വേഷമിട്ട കാവ്യാ മാധവന് ആരാധകരും ഏറെയാണ്. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുക ആണെങ്കിലും ഇന്നും കാവ്യക്ക് ആരാധകർ ഏറെയാണ്.

ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടൻ ദിലീപും ഭാര്യയും മുൻ നായിക നടിയായ കാവ്യാ മാധവനും. നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവർ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

Advertisements

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച താര ദമ്പതികളും ഇവർ തന്നെയാണ്. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ മോചിതർ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

ALSO READ- നല്ല ഭംഗിയുള്ള ചേട്ടൻ; എന്നും കാണാനായി പോകുമായിരുന്നു; പ്രണയം തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ; മനസിലാക്കി പ്രണയിക്കണമെന്നും താരം

പക്ഷേ ഇരുവരും ഇപ്പോൾ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവൻ അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാണ് ഇപ്പോൾ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.

ഇപ്പോഴിതാ തങ്ങളെ ആരാധിക്കുന്ന ഒരു കുഞ്ഞാരാധികയെ കാണാൻ എത്തിയ കാവ്യയുടെയും ദിലീപിന്റെയും വിശേഷങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദുർഗപ്രിയ എന്നാണ് ആ കുഞ്ഞാരാധികയുടെ പേര്. മെനിഞ്ചോമൈലേസ്യ എന്ന രോഗം ബാധിച്ച് നടക്കാനോ ഇരിക്കാനോ കഴിയാതെ വീൽച്ചെയറിലാണ് കുട്ടി.

ALSO READ-ജീവിതത്തിൽ ഒറ്റക്കാണ് തീരുമാനമെടുക്കുന്നത്; ഇന്ദ്രന് മുൻപ് സിനിമയിലെത്തിയത് ഞാനാണെന്ന് കുട്ടികളോട് പറയും; അപ്പോൾ അമല്ലികാമ്മ പറയുന്നതിങ്ങനെ: പൂർണിമ

ദുർഗപ്രിയയ്ക്ക് തങ്ങളെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിഞ്ഞതോടെ ദിലീപിന്റെ മറുപടി എത്തി. മോള് എവിടെയാണെങ്കിലും തങ്ങൾ അങ്ങോട്ട് വന്ന് കാണാമെന്നും മോള് ഇങ്ങോട്ട് വരേണ്ട എന്നും ദിലീപ് പറഞ്ഞു. മൂന്നുവയസ്സിൽ ഓർമവെച്ച കാലം മുതലേയുള്ള ദുർഗപ്രിയയുടെ ആഗ്രഹമായിരുന്നു ദിലീപിനെ കാണണം എന്നുള്ളത്. അങ്ങനെ കുട്ടിയെ കാണാൻ ദിലീപും കാവ്യയും വീട്ടിലെത്തി.

ഈ മകൾ തങ്ങളുടേത് കൂടിയാണെന്നും മകളുടെ ആത്മാർത്ഥമായ ആഗ്രഹം ദൈവം സാധിച്ച് കൊടുത്തുവെന്നും കുട്ടിയെ കണ്ടതിന് പിന്നാലെ കാവ്യ പറഞ്ഞു. ഇതുകേട്ട് കുട്ടിയുടെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

Advertisement