ഈ പ്രശ്‌നം മുഴുവനായും പരിഹരിച്ചു; ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്; ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞതിങ്ങനെ

435

ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്കുള്ള യാത്രയിലാണ് നടി മോളി കണ്ണമാലിയും. കുടുംബവും. അസുഖബാധിതയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന നടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ട് അധിക ദിവസമായിട്ടില്ല. പക്ഷെ താരത്തിന്റെ വീട് ജപ്തി നടപടിയിലേക്ക് നീങ്ങുകയായിരുന്നു. തന്റെ വീട് ജപ്തി നടപടികൾ നേരിടുകയാണെന്ന് പറഞ്ഞ് മോളി കണ്ണമാലി തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ബുദ്ധിമുട്ടുകൾ മനസിലാക്കി നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ജപ്തിയുടെ വക്കിലെത്തിയ മോളിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകിയെന്ന് ഫിറോസ് അറിയിച്ചു.നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വീഡിയോ പങ്കുവച്ചാണ് ഫിറോസ് ഇക്കാര്യം അറിയിച്ചത്.

Advertisements

,molly

ഈ പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരിൽ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നും ഫിറോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ALSO READ- ഈ മകൾ ഞങ്ങളുടേത് കൂടിയാണ്, മകളുടെ ആത്മാർത്ഥമായ ആഗ്രഹം ദൈവം സാധിച്ചുകൊടുത്തു; ദുർഗപ്രിയയയെ കുറിച്ച് കാവ്യയും ദിലീപും; വൈറൽ

നടി മോളി കണ്ണമ്മാലി ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടർചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും ഞങ്ങൾ സഹായിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാൻ ചെന്നപ്പോഴാണ് വീട് ജപ്തിയാവാൻ പോവുന്ന കാര്യം പറഞ്ഞതെന്നാണ് ഫിറോസ് വ്യക്തമാക്കിയത്.

നേരത്തെ നടൻ ബാല മോളി കണ്ണമാലിക്ക് 10 ലക്ഷം രൂപ നൽകിയെന്ന വാർത്തകൾ വന്നതിന് പിന്നാലെ വിശദീകരണവുമായി താരം തന്നെ രംഗത്ത് വന്നിരുന്നു. ചെറിയ തുക ചികിത്സയ്ക്കും മരുന്നിനുമായി തന്നതെന്ന് മോളി വ്യക്തമാക്കിയിരുന്നു.

ALSO READ- നല്ല ഭംഗിയുള്ള ചേട്ടൻ; എന്നും കാണാനായി പോകുമായിരുന്നു; പ്രണയം തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ; മനസിലാക്കി പ്രണയിക്കണമെന്നും താരം

ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്……ഈ പ്രശ്‌നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്……നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും. ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു.

പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ. ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം…….

Advertisement