നാടിനെ ഇളക്കി മറിച്ച് ദുൽഖർ സൽമാന്റെ മാസ് എൻട്രി; കേരളത്തിലെ വേദിയിൽ നാളുകക്ക് ശേഷം കുഞ്ഞിക്ക; ആരിത് സാമ്രാജ്യം സിനിമയിലെ അലക്‌സാണ്ടറോ എന്ന് ആരാധകർ

641

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽനാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അടുത്തിടെ തിയ്യേറ്ററിലെത്തിയ സീതാരാമം എന്ന ദുൽഖർ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത.

Advertisements

ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ ദുൽഖറിന്റെ ലുക്ക് കണ്ട് അമ്പരന്ന ആരാധകർ താരത്തിന്റെ ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ- ഈ പ്രശ്‌നം മുഴുവനായും പരിഹരിച്ചു; ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്; ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞതിങ്ങനെ

ഇതിനിടെ താരം കേരളത്തിലെ ഒരു ഉദ്ഘാടന വേദിയിലേക്ക് എത്തിയതാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് കേരളത്തിലെ ഒരു ഉദ്ഘാടന വേദിയിലേക്ക് ആരാധകരുടെ കുഞ്ഞിക്ക എത്തിയത്. ഈ വീഡിയോയാണ് ജനശ്രദ്ധനേടുന്നത്.

കൊണ്ടോട്ടിയിലെ ഒരു ടെക്‌സ്‌റ്റൈൽസിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് ദുൽഖർ സൽമാൻ. അവിടെ ജനസാഗരമായിരുന്നു പ്രിയതാരത്തെ കാത്തിരുന്നത്.

ജനക്കൂട്ടത്തിനിടയിലേക്ക് ദുൽഖർ ഇറങ്ങി എത്തിയത് ആരാധകർ വലിയ ാഘോഷമാക്കുകയായിരുന്നു. നിറഞ്ഞ ഹർഷാരവത്തോടെ പ്രിയ താരത്തെ അവർ സ്വീകരിച്ചു. അവർക്കായി ‘സുന്ദരി പെണ്ണെ’ എന്ന ഗാനവും ദുൽഖർ ആലപിച്ചു. കൂടാതെ ചുവടുവെയ്ക്കാനും താരം മറന്നില്ല.

അതോടെ ആരാധകരുടെ ആവേശം കൊടുമുടിയിലെത്തുകയായിരുന്നു. ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘സാമ്രാജ്യം സിനിമയിലെ അലക്‌സാണ്ടറെ ഓർമ വരുന്നു’- എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Advertisement