നല്ല സിനിമകൾ കിട്ടാതെ ഫ്രസ്റ്റേറ്റഡ് ആയി; സാമ്പത്തികം മാത്രം നോക്കി സിിനിമകൾ ചെയ്തിട്ടുണ്ട്, എന്നിട്ടും ഇടവേള വന്നു; വെളിപ്പെടുത്തി നടി അൻസിബ

82

നടന വിസ്മയം മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലെ സ്‌കൂൾ കുട്ടിയുടെ വേഷം അവതരപ്പിച്ച് സിനിമയിൽ ചുവടുവെച്ച താരമാണ് അൻസിബ ഹസൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് ദൃശ്യം രണ്ടാം ഭാഗത്തിലും അൻസിബ എത്തി.സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷമാണ് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ അൻസിബ കാഴ്ചവെച്ചത്.

അതേസമയം, തനിക്ക് ദൃശ്യത്തിന് ശേഷം നല്ല പ്രോജക്ടുകൾ ഒന്നും വരാത്തതിനാലാണ് തനിക്ക് സിനിമയിൽ നിന്ന് ഗ്യാപ്പ് എടുക്കേണ്ടി വന്നതെന്നാണ് നടി പറയുന്നത്. സിനിമയെ സീരിയസായി കാണുന്ന ആളാണ് താൻ പക്ഷേ അതിനനുസരിച്ചുള്ള വേഷങ്ങൾ തനിക്ക് ലഭിച്ചില്ല. കിട്ടിയതെല്ലാം ചെറിയ വേഷങ്ങളായിരുന്നു.

Advertisements

പ്രതീക്ഷിച്ച വേഷങ്ങൾ വന്നില്ലെങ്കിൽ ചെയ്യേണ്ടതില്ലെന്ന് കരുതി. അതാണ് അഭിനയം നിർത്തിയത്. വന്ന വേഷങ്ങളൊക്കെ ഇഷ്ടത്തോടെ ചെയ്യാൻ പറ്റിയതായിരുന്നില്ല. പ്രതീക്ഷിച്ച ക്യാരക്ടറുകളോ, റോളോ, ബാനറോ എനിക്ക് ലഭിച്ചില്ല. സിനിമ എന്ന് പറയുമ്പോൾ നല്ല ക്രൂ ആയിരിക്കണം.

ALSO READ- ഞാൻ തന്നെ എന്നെ ആദ്യം വിമർശിച്ചിട്ടുണ്ടാകും; എന്റെ ഒരു പെർഫോമൻസും ഇതുവരെ സംതൃപ്തി നൽകിയിട്ടില്ല; തുറന്ന് പറഞ്ഞ് ശ്രിന്ദ

ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് നല്ല ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കണം, ഇഷ്ടപ്പെടുന്ന കാര്യം ഇഷ്ടമില്ലാതെ ചെയ്യുന്നതിനോട് താൽപര്യമില്ല, അങ്ങനെ ചെയ്താൽ ഫിനാൻഷ്യൽ ബെനിഫിറ്റ് ഉണ്ടാവില്ല.

ദൃശ്യത്തിന് ശേഷം താൻ സാമ്പത്തിക നേട്ടത്തിന് വേണ്ടി സിനിമകൾ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോൾ താൻ ഒരുപാട് ഫ്രസ്റ്റ്രേഡ് ആയി പോയി. ഒരുപാട് ആഗ്രഹിച്ചിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്.

ALSO READ-കുറ്റം മുഴുവൻ ഇപ്പോൾ വിനായകന്; ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ കഥകൾ മെനഞ്ഞും സിഡി തപ്പി പോയും സ്വസ്ഥത കൊടുക്കാതിരുന്നതും മാധ്യമങ്ങളല്ലേ? ഷൈൻ ടോം

എന്നാൽ ഞാൻ ഉദ്ദേശിച്ച സിനിമ അതല്ലെന്ന് മനസിലായി. അതോടെ വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചു.നല്ല കഥാപാത്രങ്ങൾ ചെയ്യണം, നല്ല സിനിമയുടെ ഭാഗമാകണം എന്നൊക്കെയാണ് ആഗ്രഹങ്ങൾ.

അല്ലാതെ എന്റെ തല എന്റെ പോസ്റ്റർ എന്ന ആഗ്രഹം തനിക്കില്ല. ഇപ്പോൾ ഞാൻ അതാണ് ചെയ്യുന്നത്. അതേസമയം അൻസിഭ അഭിനയിച്ച പുതിയ സിനിമയാണ് കുറുക്കൻ. വിനീത് ശ്രീനിവാസനും, ഷൈ ടോം ചാക്കോയും, ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Advertisement