കുറ്റം മുഴുവൻ ഇപ്പോൾ വിനായകന്; ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ കഥകൾ മെനഞ്ഞും സിഡി തപ്പി പോയും സ്വസ്ഥത കൊടുക്കാതിരുന്നതും മാധ്യമങ്ങളല്ലേ? ഷൈൻ ടോം

1390

സഹനടനും വില്ലനും നായകനുമായി തന്റെ താര പ്രതിഭ തെളിയിച്ചു നടനാണ് ഷൈൻ ടോം ചാക്കോ. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനാകും എന്നതാണ് ഷൈൻ ടോം ചാക്കോയെ വ്യത്യസ്തനാക്കുന്നത്. ഏത് വിഷയത്തിലാണെങ്കിലും അഭിപ്രായം പറയാനും ഷൈൻ ടോം ചാക്കോയ്ക്ക് മടിയുണ്ടാകാറില്ല. ഇപ്പോഴിതാ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.

യഥാർഥത്തിൽ വിനായകൻ മാത്രമാണോ കുറ്റക്കാരനെന്നാണ്‌ഷൈൻ ടോം ചോദിക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത മാധ്യമങ്ങൾക്കെതിരെ കുറ്റം ഇല്ലേയെന്നും ഷൈൻ ടോം ചോദിച്ചു. ഉമ്മൻ ചാണ്ടിയോട് ആരും മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും താരം പറഞ്ഞു.

Advertisements

ഈയടുത്ത് ഫിലിം ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഷൈനിന്റെ പ്രതികരണം. ‘വിനായകന്റേത് 15 സെക്കൻഡ് മാത്രമു വീഡിയോയാണ്. വിനായകൻ ആദ്യമായിട്ടല്ല പ്രസ്താവനകൾ നടത്തുന്നത്. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവർത്തകരാണ്. ഇത് വെറും 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മൻ ചാണ്ടി മ രി ക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോൾ എന്താണ് ചെയ്യേണ്ടത്’ എന്നും ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യുന്നു.

ALSO READ- പെട്ടെന്ന് വേറെ വഴിയുണ്ടായിരുന്നില്ല; അഞ്ച് ദിവസം വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചത്; നാല് പല്ലുകൾ കേടായി: കഷ്ടപ്പെട്ടത് വെളിപ്പെടുത്തി നടി ലെന

അദ്ദേഹം മ രി ച്ചതിന് ശേഷം മാധ്യമ പ്രവർത്തകർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാതെ മര ി ച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കൾ, അയാളുടെ പാർട്ടി, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ? ഉമ്മൻ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ?

അദ്ദേഹത്തെ ചേർത്ത് കഥകൾ മെനഞ്ഞിട്ടും സിഡി തപ്പി പോയിട്ടും ഇവരൊക്കെ എത്രകാലം ചോറുണ്ട്. എന്നിട്ട് പുള്ളി മ രി ച്ചപ്പോൾ കണ്ണീരൊഴുക്കിയത് വെച്ചും ചോറുണ്ടു, 15 സെക്കൻഡ് വീഡിയോ ചെയ്ത ഈ വ്യക്തിയേയും വെച്ച് ചോറുണ്ടു, ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെ പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് ശരിയാണെന്നല്ല ഞാൻ പറയുന്നതെന്നും ഷൈൻ ടോം വിശദീകരിച്ചു.

ALSO READ- കരിമണിമാലയിട്ട് കെട്ടിക്കാൻ പറഞ്ഞതാണ്; എന്നിട്ടും ഒരു ദിവസത്തേക്ക് സ്വർണം വാടകയ്‌ക്കെടുത്താണ് കെട്ടിയത്; ഭാര്യ ലക്ഷ്മിയെയും വീട്ടുകാരേയും കുറിച്ച് അഖിൽ മാരാർ

മാധ്യമങ്ങൾ ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്ത് കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട്് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്. ഈ വ്യക്തിയ്ക്ക പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നും ഷൈൻ ടോം ചോദിക്കുന്നു.

ഇപ്പോൾ കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വീഡിയോ ചെയ്ത ആൾക്കാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോഴാണ് സൈ്വര്യം കൊടുക്കേണ്ടത്. അത് ആ വ്യക്തിയ്ക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളിൽ നിന്നും ആരോപണങ്ങളിലേക്ക് പോവുകയായിരുന്നു. എന്നിട്ടും അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലേ?’ എന്നാണ് ഷൈൻ ടോം പ്രതികരിക്കുന്നത്.

Advertisement