ഞാൻ തന്നെ എന്നെ ആദ്യം വിമർശിച്ചിട്ടുണ്ടാകും; എന്റെ ഒരു പെർഫോമൻസും ഇതുവരെ സംതൃപ്തി നൽകിയിട്ടില്ല; തുറന്ന് പറഞ്ഞ് ശ്രിന്ദ

116

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രിന്ദ. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അതി മനോഹരമായി ആണ് നടി കൈകാര്യം ചെയ്യാറ്.

ബിരുദ പഠനത്തിന് ശേഷം ടെലിവിഷൻ അവതാരകയായിട്ടാണ് ശ്രിന്ദ തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് മോഡലിംഗിലേയ്ക്ക് വഴിമാറി. വിവിധ ഉത്പന്നങ്ങളുടെ പരസ്യ മോഡലായി പ്രവർത്തിച്ച ശേഷം ഡോക്യുമെന്ററി ഫിലിമുകളിൽ അഭിനയിച്ചു. ഇത് വഴിയാണ് ശ്രിന്ദ സിനിമയിലേയ്ക്ക് എത്തിയത്.

Advertisements

2010ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്സ് എന്ന സിനിമയിയൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. ആ വർഷം തന്നെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലും നടി അഭിനയിച്ചു. 2013ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായതോടെ ശ്രിന്ദ ശ്രദ്ധേയയായി മാറിയത്. ഇപ്പോൾ ചെറുതും വലുതുമായ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് സിനിമാ ലോകത്ത് സജീവമാണ് ശ്രിന്ദ.

ALSO READ- കുറ്റം മുഴുവൻ ഇപ്പോൾ വിനായകന്; ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ കഥകൾ മെനഞ്ഞും സിഡി തപ്പി പോയും സ്വസ്ഥത കൊടുക്കാതിരുന്നതും മാധ്യമങ്ങളല്ലേ? ഷൈൻ ടോം

അതേസമയം, തനിക്ക് പൂർണമായും സംതൃപ്തി നൽകിയ പെർഫോമൻസ് തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പറയുകയാണ് നടി ശ്രിന്ദ.സിനിമയിൽ താൻ തന്നെയാണ് തന്നെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന വ്യക്തിയെന്നും താരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

‘ഇതുവരെ എന്റെ ഒരു പെർഫോമൻസും ഇതുവരെ എനിക്ക് സംതൃപ്തി തന്നിട്ടില്ല. മറ്റാര് പറയുന്നതിനേക്കാളും മുന്നേ ഞാൻ തന്നെ എന്നെ വിമർശിച്ചിട്ടുണ്ടാകും. എനിക്ക് സിനിമ കാണുമ്പോൾ ഞാൻ വർക്ക് ചെയ്ത സിനിമയായി കാണാൻ സാധിക്കരുതെന്നാണ് ഉള്ളത്. എനിക്ക് പുറത്ത് നിന്ന് പുതിയ സിനിമ കാണുന്ന പോലെ എൻജോയ് ചെയ്യാൻ സാധിക്കണം. ഒരു സിനിമയുടെ ഷൂട്ട് കഴിയുമ്പോഴേക്കും ഞാൻ അതിൽ നിന്നും ഡിറ്റാച്ചെഡ് ആകും. എന്നാലെ തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ എനിക്കത് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ.’- എന്നാണ് ശ്രിന്ദ പറയുന്നത്.

ALSO READ- പെട്ടെന്ന് വേറെ വഴിയുണ്ടായിരുന്നില്ല; അഞ്ച് ദിവസം വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചത്; നാല് പല്ലുകൾ കേടായി: കഷ്ടപ്പെട്ടത് വെളിപ്പെടുത്തി നടി ലെന

കൂടാതെ, താൻ ഒരിക്കലും താൻ ഭാഗമാകുന്ന സിനിമയുടെ ഭാഗങ്ങൾ ഓർത്ത് വെക്കാറില്ല. സിനിമ കാണുമ്പോൾ തനിക്കൊരു പുതുമ വേണം, എന്നാലേ അത് ആസ്വദിക്കാൻ സാധിക്കുകയുള്ളൂവെന്നും അങ്ങനെ നോക്കുമ്പോൾ തനിക്ക് വർക്ക് ആയ സിനിമകളും അല്ലാത്തവയുമുണ്ടെന്നും ശ്രിന്ദ പറയുന്നു.

താൻ ഭീഷ്മപർവ്വം ചെയ്ത സമയത്ത് ‘ആഹാ ഇപ്പോ കബൂർ സീൻ ആയല്ലോ’ എന്ന ഡയലോഗിൽ തിയേറ്ററിൽ ആകെ ഓളം ഉണ്ടാക്കി. അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയായിരിക്കും പ്രതികരണം വരുകയെന്ന് വിചാരിച്ചിരുന്നേയില്ല. മേ ഹൂം മൂസയിലെ സീൻ എന്നുപറഞ്ഞാൽ അത് അങ്ങനെ തന്നെ കഥയെഴുതിയ ഒന്നാണന്നും ശ്രിന്ദ പറയുന്നു.

സിനിമയിൽ തന്റെ മാത്രം പെർഫോമൻസ് നന്നായാൽ ശരിയാകില്ല ആ ടീമിന്റെ തന്നെ ടൈമിങ് കൃത്യമാകണമെന്നും ശ്രിന്ദ പറയുന്നു. ഒരു സീൻ പെർഫോം ചെയ്യുമ്പോൾ ആ സീനുമായി ബന്ധപ്പെട്ട എല്ലാവരും അതുമായി ഒരുമിച്ച് വരുമ്പോൾ മാത്രമേ അത് വർക്ക് ആകുകയുള്ളൂവെന്നും താരം പ്രതികരിച്ചു.

‘ഏത് പെർഫോമൻസും വർക്ക് ആകുന്നത് ഓപ്പോസിറ്റ് നിൽക്കുന്ന ആളുടെ ടൈമിങ്ങും വർക്കാകുമ്പോഴാണ്. ഒരു സീൻ പെർഫോം ചെയ്യുമ്പോൾ ആ സീനുമായി ബന്ധപ്പെട്ട എല്ലാവരും അതുമായി ഒരുമിച്ച് വരുമ്പോൾ മാത്രമേ അത് വർക്ക് ആകുകയുള്ളൂ. ടെക്നിക്കൽ ടീം ഉൾപ്പെടെ എല്ലാവരുടെയും ടൈമിങ് ശരിയാകണം.

ചെയ്യണമെന്ന് കരുതി ഞാനൊന്നും പ്രത്യേകിച്ച് ചെയ്യില്ല. ഓരോ കഥാപാത്രവും എഴുതി വെച്ചിരിക്കുന്ന പോലെയാണ്. ആ സാഹചര്യം, ആ കഥാപാത്രവുമെല്ലാം എഴുതി വെച്ചിരിക്കുന്ന പോലെയാണ് നമ്മൾ പെർഫോം ചെയ്യുന്നത്. അതുകൊണ്ടാണ് അത് വർക്കാകുന്നതെന്നും അല്ലാതെ താൻ പറയുന്നത് കൊണ്ട് മാത്രം ആ സംഭവം വർക്കാകില്ല എന്നും ശ്രിന്ദ അഭിപ്രായപ്പെട്ടു.

അതിന്റെ ടോട്ടാലിറ്റി വർക്ക് ആകുമ്പോഴാണ് അത് വർക്കാകുന്നത്. അങ്ങനെയുള്ള ഡയറക്ടേഴ്സിന്റെയും ടീമിന്റെ കൂടെയും വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ താൻ വളരെ ലക്കിയാണെന്നും താരം പറയുന്നു.

Advertisement