മകളെ പോലെയാണ് ഞാന്‍ അവളെ കൊണ്ടു നടക്കുന്നത്, അവളെ കൂടി അംഗീകരിക്കുന്ന ആള്‍ വന്നാല്‍ വിവാഹം കഴിക്കും; അനു ജോസഫ്

257

മലയാളം മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടിയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനു ജോസഫ്. അനാവശ്യമായി ഒരു ടെൻഷൻ തലയിൽ കയറ്റി വയ്ക്കാൻ പറ്റില്ല എന്നാണ് ഇതിന് അനു നൽകിയ മറുപടി.

അനു തന്റെ ചേച്ചിയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ചേച്ചിയാണെങ്കിലും അവൾക്ക് താനൊരു അമ്മയാണെന്ന് പറഞ്ഞ നടി ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാകണമെങ്കിൽ, തന്നെ പോലെ തന്റെ കുടുംബത്തെയും അംഗീകരിക്കാൻ കഴിയുന്ന ആളായിരിക്കണം എന്ന് നടി പറയുന്നു.

also read
നിങ്ങള്‍ അപാര സുന്ദരിയാണ്; യാത്രയ്ക്കിടെ തന്റെ ആരാധികയെ കണ്ടുമുട്ടി ദുല്‍ഖര്‍ ,പിന്നാലെ പോസ്റ്റ് പങ്കുവെച്ച് താരം
മകളെ പോലെയാണ് ഞാൻ അവളെ കൊണ്ടു നടക്കുന്നത്. ചോറ് വാരികൊടുക്കുന്നതൊക്കെ അവൾക്ക് ഭയങ്കര ഇഷ്ടമാണ്. എന്നെ വിവാഹം ചെയ്യുന്ന ആൾക്ക് അവളെ അംഗീകരിക്കാൻ കഴിയണം. അങ്ങനെ ഒരാൾ വന്നാൽ വിവാഹം കഴിക്കുമെന്നും താരം പറയുന്നു.

പല ആലോചനകൾ വന്നു, എന്നാൽ അവളെ അംഗീകരിക്കാത്തതായി എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. പിന്നെ എന്തിനാ അനാവശ്യമായ ടെൻഷൻ എടുത്ത് തലയിൽ വയ്ക്കുന്നത്, മനസ്സമാധാനമാണ് പ്രധാനം. അവളെ ഒരു ബാധ്യതയായി കാണുന്ന ആളെ വിവാഹം ചെയ്യാൻ പറ്റില്ലെന്നും അനു ജോസഫ് പറഞ്ഞു.

 

അതേസമയം കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് ഏറെ പ്രീയങ്കരിയായി മാറിയത്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട് ഈ നടി.

 

Advertisement