നിങ്ങള്‍ അപാര സുന്ദരിയാണ്; യാത്രയ്ക്കിടെ തന്റെ ആരാധികയെ കണ്ടുമുട്ടി ദുല്‍ഖര്‍ ,പിന്നാലെ പോസ്റ്റ് പങ്കുവെച്ച് താരം

90

നടൻ ദുൽഖർ സൽമാൻ എന്ന് പറഞ്ഞാൽ മലയാളികൾക്ക് ഒരു വികാരമാണ്. മമ്മൂട്ടിയുടെ മകനായിട്ടാണ് സിനിമയിലേക്ക് കടന്നുവന്നത് എങ്കിലും പിന്നീട് അതിൽനിന്നെല്ലാം മാറി സിനിമ ലോകത്ത് തന്റെതായ ഒരു സ്ഥാനം കണ്ടെത്താൻ ദുൽഖറിന് സാധിച്ചു. അതേസമയം താരത്തിന്റെ ലുക്കും വസ്ത്രധാരണയുമെല്ലാം അൽപം വേറിട്ടതാണ്.

Advertisements

ഇത് ഇഷ്ടപ്പെടാത്ത ആരാധകരുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ തന്റെ കുഞ്ഞ് ആരാധികക്കൊപ്പം ഉള്ള ഒരു ഫോട്ടോയാണ് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടുതന്നെ ഇത് വൈറലാവുകയും ചെയ്തു. ഇത്രയും ക്യൂട്ട് ആയിട്ടുള്ള ഫോട്ടോ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. തൻറെ യാത്രയ്ക്കിടെ എടുത്ത ചിത്രം ആണ് നടൻ പങ്കുവെച്ചത്.

ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ളതാണ് ഈ ചിത്രം. പഴയ മോഡൽ ഫിയറ്റ് 500 മോഡൽ കാറും ചാരി ദുൽഖർ നിൽക്കുന്നതും, ഒരു കുഞ്ഞു പെൺകുട്ടി ദുൽഖറിനോട് എന്തോ പറയുന്നതുമാണ് ചിത്രം. ചിരിച്ചു കൊണ്ട് ദുൽഖർ ആ കുഞ്ഞിനോട് പ്രതികരിക്കുന്നുണ്ട്. കുഞ്ഞിന്റെ മുഖം കാണിക്കുന്നില്ല. പക്ഷെ ആ ചിത്രത്തിന് വല്ലാത്ത ഒരു ക്യൂട്നസ്സ് ഉണ്ട് എന്ന് ആരാധകർ പറയുന്നു.

also read
‘ദുൽഖറും പൃഥ്വിരാജുമാണ് എന്റെ ഉപദേശകർ; ദുൽഖറിന്റെ ആ ഉപദേശമാണ് ഇപ്പോൾ ഫോളോ ചെയ്യുന്നത്’:മനസ് തുറന്ന് കല്യാണി പ്രിയദർശൻഞാൻ സമ്മതിക്കുന്നു, നിങ്ങൾ അപാര സുന്ദരിയാണ്’ എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

 

Advertisement