‘ദുൽഖറും പൃഥ്വിരാജുമാണ് എന്റെ ഉപദേശകർ; ദുൽഖറിന്റെ ആ ഉപദേശമാണ് ഇപ്പോൾ ഫോളോ ചെയ്യുന്നത്’:മനസ് തുറന്ന് കല്യാണി പ്രിയദർശൻ

90

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദർശന്റെ മകൾ കൂടിയാണ് കല്യാണി. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

എന്നാലിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ചിത്രത്തിന്റെ ടീസറും അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവുമെല്ലാം തരംഗമായി മാറിയിരുന്നു.

Advertisements

ഇപ്പോഴിതാ ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ 17ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിപ്പ്. ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ച റിലീസ് തീയതി സാങ്കേതികമായ ചില കാരണങ്ങളാലാണ് നവംബർ പതിനേഴിലേക്ക് മാറ്റുകയായിരുന്നു.

ALSO READ- ‘ഞാൻ കരുതി നീയങ്ങ് രക്ഷപെട്ടു പോയെന്ന്; നീയും അതേ അവസ്ഥയിലാണെന്ന് അറിയുമ്പോൾ സന്തോഷം’, ഭഗത് മാനുവൽ പറഞ്ഞതിങ്ങനെയെന്ന് അജു വർഗീസ്

കല്യാണി ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. ഇതിനിടെ കല്യാണിയുടെ ഒരു പ്രമോഷൻ വീഡിയോയാണ് വൈറലാകുന്നത്. തനിക്ക് പലപ്പോഴും ദുൽഖർ സൽമാൻ നൽകിയ ഉപദേശമാണ് ഇപ്പോൾ പിന്തുടരുന്നതെന്ന് കല്യാണി പ്രിയദർശൻ പറയുന്നു.കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി താൻ ഇതാണ് പിന്തുടരുന്നത്.

സഹൃത്തുക്കളും കുടുംബവും നമ്മിൽ എന്താണോ നല്ല ഗുണമായി കാണുന്നത് അത് കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരണമെന്നാണ് ദുൽഖർ പറഞ്ഞതെന്നും കല്യാണി വെളിപ്പെടുത്തി. അതാണ് ഇപ്പോൾ കഥാപാത്രങ്ങളിലേക്കുള്ള എന്റെ സ്രോതസ്. 90 ശതമാനം കഥാപാത്രവും 10 ശതമാനും ഞാനുമായിരിക്കും.

ദുൽഖറും പൃഥ്വിയുമാണ് തന്റെ ഉപദേശകർ. അതിൽ ഇപ്പോഴും മാറ്റമില്ലെന്നും അവതാരകയായ രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അതേസമയം തിരക്കഥ വായിക്കാനാണോ റിഹേഴ്സൽ ചെയ്യാനാണോ താൽപര്യം എന്ന ചോദ്യത്തിന് റിഹേഴ്സൽ ചെയ്യാനാണ് ഇഷ്ടമെന്ന് കല്യാണി പറയുന്നുണ്ട്.

ALSO READ- ജയിലറിൽ കാണിച്ച മാസ് തമിഴകത്ത് തുടരാൻ മോഹൻലാൽ! പുതിയ സൂപ്പർതാര ചിത്രത്തിലേക്കും ക്ഷണം; പ്രതീക്ഷയോടെ ആരാധകർ

മിക്കവാറും എല്ലാ റിഹേഴ്സലും താൻ തന്നെത്താനെയാണ് ചെയ്യുക. വലിയ വെല്ലുവിളിയുള്ള രംഗമാണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്ടമാണ്. റിഹേഴ്സൽ ചെയ്ത് ആ രംഗം നന്നായി ചെയ്തു എന്ന് ഒരു ഘട്ടത്തിൽ തോന്നും. ആ നിമിഷം ഭയങ്കര ഇഷ്ടമാണ്. തിരക്കഥ വായിക്കുന്നത് വലിയ താൽപര്യമില്ലാത്ത കാര്യമാണെന്നും താരെ വെളിപ്പെടുത്തി.

അച്ഛനായ പ്രിയദർശന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതെന്ന് ചോദ്യത്തിന് തേന്മാവിൻകൊമ്പത്ത് ആണെന്നായിരുന്നു താരത്തിന്റെ മറുപടി. ചിത്രം അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്നും കല്യാണി പറയുന്നുണ്ട്.

അതിൽ ലാലങ്കിൾ മരിക്കുന്നുണ്ടല്ലേയെന്ന രേഖയുടെ ചോദ്യത്തിന് അതേ, അത് മാത്രമല്ല തന്റെ അമ്മയും അതിൽ മരിക്കുന്നുണ്ടെന്നും കല്യാണി പറയുകയാണ്. ഒരു ക്ലാസ്സിക് സിനിമ അഭിനയിക്കാൻ പ്രണവിനൊപ്പം അവസരം ലഭിച്ചാൽ ഏത് സിനിമയായിരിക്കും സെലക്ട് ചെയ്യുക എന്ന ചോദ്യത്തിന് കിലുക്കം സിനിമ എന്നായിരുന്നു കല്യാണി പറയുന്നത്.

കിലുക്കം സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രമാണ് ചെയ്യാൻ താത്പര്യമെന്നും പ്രണവ് രേവതിയുടെ കഥാപാത്രം ചെയ്യണമെന്നും കല്യാണി പറയുകയാണ്.

Advertisement