‘ഞാൻ കരുതി നീയങ്ങ് രക്ഷപെട്ടു പോയെന്ന്; നീയും അതേ അവസ്ഥയിലാണെന്ന് അറിയുമ്പോൾ സന്തോഷം’, ഭഗത് മാനുവൽ പറഞ്ഞതിങ്ങനെയെന്ന് അജു വർഗീസ്

89

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ ്അജു വർഗീസും ഊഗത് മാനുവലും. ഒരുമിച്ച് സിനിമാ ലോകത്ത് എത്തിയ ഇവർ പിന്നീട് ഒരുമിച്ചും അല്ലാതേയും നിരവധി ചിത്രങ്ങൾ ചെയ്തു. ഇതിനിടെ അജു വർഗീസ് സോളോ നായകനായും നെഗറ്റീവ് വേഷത്തിലും എല്ലാം എത്തി. ഇതിനിടെ നിർമ്മാണത്തിലും അജു വർഗീസ് പരീക്ഷണങ്ങൾ നടത്തി.

ഭഗത് മാനുവലും ഇടയ്ക്ക് ഇവേളകൾ എടുത്തെങ്കിലും സിനിമാ ലോകത്ത് ഇന്നും സജീവമായി തന്നെയുണ്ട്. 2010ൽ ഇറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബ് സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതു മുതൽ സുഹൃത്തുക്കളാണ് ഇരുവരും. 2010ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. അതിന് ശേഷം ഇരുവരും ഒന്നിച്ച് ധാരാളം സിനിമകളിൽ വന്നിരുന്നു.

Advertisements

അജു വർഗീസും ഭഗത് മാനുവലും ഏറ്റവും ലേറ്റസ്റ്റായി ഒരുമിച്ച് എത്തുന്ന സിനിമയാണ് ഫീനിക്സ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ഇത്രനാളായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് അജു വർഗീസും ഭഗത് മാനുവലും.

ALSO READ- ജയിലറിൽ കാണിച്ച മാസ് തമിഴകത്ത് തുടരാൻ മോഹൻലാൽ! പുതിയ സൂപ്പർതാര ചിത്രത്തിലേക്കും ക്ഷണം; പ്രതീക്ഷയോടെ ആരാധകർ

തങ്ങൾക്ക് അങ്ങനെ ചിരിക്കാൻ പ്രത്യേക കാരണം വേണ്ടെന്ന് പറയുകയാണ് അജു വർഗീസും ഭഗത് മാനുവലും. ലൊക്കേഷനിൽ ഒരുമിച്ചുള്ളപ്പോൾ പലപ്പോഴും കൂട്ടച്ചിരിയാകും. അങ്ങനെ ചിരിക്കാൻ പ്രത്യേകിച്ച് ഒന്നും തന്നെ ആവശ്യവുമില്ല. നമ്മൾ പലപ്പോഴും വലിയ സൗകര്യങ്ങളുടെ പുറത്തുള്ള ചിരിയല്ല അതെന്നും ഇരുതാരങ്ങളും പറയുന്നു.

ചിരികൾ തൊണ്ണൂറുകളുടെ പടം പോലെയാണ്. ഒന്നുമില്ലാത്തതിന്റെ ചിരിയാണ്. സിദ്ദീഖ്-ലാൽ സിനിമകളിലെയൊക്കെ അവസ്ഥയാണ് തങ്ങൾക്ക്. അതായത് എല്ലാം തികഞ്ഞിട്ടുള്ള തമാശയാകില്ല അന്നെും അജു വർഗീസ് പറയുന്നു.

ALSO READ- ഇന്ത്യ ജയിച്ചിട്ടും സന്തോഷിക്കാനാകാതെ സൽമാൻ ഖാൻ; ലോകകപ്പിനിടെ പണി കിട്ടിയത് താരത്തിന്; സംഭവം ഇങ്ങനെ

പലപ്പോഴും നമ്മുടെ ഇപ്പോഴുള്ള അവസ്ഥ ഓർത്തിട്ടാണ് ചിരി വരുന്നത്. മിഥുനത്തിലെ ലാലേട്ടന്റെയൊക്കെ അവസ്ഥ. താൻ എന്തെങ്കിലും ടെൻഷൻ വരുമ്പോൾ അജുവിനെ വിളിക്കും. ‘എടാ, എനിക്ക് വേണ്ടത് നിന്റെ കാശല്ല. എനിക്ക് വേണ്ടത് നീയും എന്റെ അതേ അവസ്ഥയിലാണെന്ന് അറിയുമ്പോഴുള്ള സന്തോഷമാണ്’- എന്ന് വിളിക്കുമ്പോൾ താൻ പറയാറുണ്ടെന്നാണ് ഭഗത് മാനുവൽ ചിരിയോടെ പറയുന്നത്.

തങ്ങളിപ്പോൾ കണ്ടിട്ട് ഇപ്പോൾ ഏകദേശം ഒരു മാസത്തോളമായി. ഇപ്പോൾ തിരുവനന്തപുരത്ത് നിന്നാണ് വരുന്നത്. ഒരു മാസം മുമ്പ് കണ്ടതിന് ശേഷം സിനിമയുടെ പ്രമോഷനുള്ള ഇന്റർവ്യുവിന് വരുമ്പോഴാണ് പരസ്പരം കാണുന്നതെന്ന് അജു പറയുന്നു.

താൻ വന്നതും അവനോട് ഒരുപാട് പേയ്മെന്റുകളൊക്കെ അടക്കുന്ന കാര്യങ്ങൾ പറഞ്ഞു. അപ്പോൾ ഉടനെ ഇവൻ പറഞ്ഞത്, ‘ഹോ ഇപ്പോഴാണ് എനിക്ക് സന്തോഷമായത്. ഞാൻ വിചാരിച്ചു നീയങ്ങ് രക്ഷപെട്ടു പോയെന്ന്’- ഇത്തരത്തിലാണ് തങ്ങൾക്കിടയിലെ തമാശകൾ അജു വർഗീസ് വിശദീകരിക്കുന്നു.

Advertisement