ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണ് ഇന്നെന്ന് നടി അനു ജോസഫ്, എന്താണ് വിശേഷമെന്ന് തിരക്കി, ആശംസകളുമായി കൂട്ടത്തോടെ എത്തി ആരാധകർ

86

മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു ജോസഫ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന, കാമ്പുള്ള ക്യാരക്ടർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അനു ജോസഫ് തന്റെ പേരിനൊപ്പം വ്ലോഗർ എന്ന വിശേഷണം കൂടി കൂട്ടിച്ചേർത്തത് അടുത്തിടെയാണ്. 2003 ലാണ് അഭിനയലോകത്ത് അനു അരങ്ങേറ്റം കുറിച്ചത്.

അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലുണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തിൽ ഇൻഡസ്ട്രിയിൽ വന്നതുകൊണ്ട് ഈ മേഖല തന്നെയാണോ പ്രഫഷൻ എന്ന കാര്യത്തിനെക്കുറിച്ചൊന്നും അനുവിന് ധാരണയുണ്ടായിരുന്നില്ല. വർഷങ്ങൾ മുന്നോട്ട് പോയപ്പോൾ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ കരിയർ ഇത് തന്നെയാണെന്ന് അനു ഉറപ്പിയ്ക്കുകയായിരുന്നു.

Advertisements

അനുവിന്റെ യുട്യൂബ് ചാനലിൽ ബ്യൂട്ടിടിപ്സ്, പാചകം എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകളാണ് കൂടുതൽ ചെയ്യുന്നത്. അതുകണ്ടിട്ട് പ്രേക്ഷകർ ഫീഡ്ബാക്കുകൾ നൽകുന്നതിൽ സന്തോഷവതിയാണ് അനു.

ALSO READ- നിങ്ങളുടെ കൈകളിൽ താൻ സുരക്ഷിത ആണെന്ന് ലേഖ, ഈ മനോഹര തീരത്ത് എനിക്കിനിയൊരു ജന്മം തരുമോഎന്ന് എംജി, അമേരിക്കയിൽ അടിച്ച് പൊളിച്ച് എംജിയും ലേഖയും

ഇപ്പോഴിതാ അനു പങ്കുവച്ച സോഷ്യൽമീഡിയ പോസ്റ്റ് ആണ് ആരാധകരെ കൺഫ്യൂഷനാക്കുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്’ എന്ന് പറഞ്ഞുകൊണ്ടാണ് അനു ജോസഫിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇഷ്ടം, സ്നേഹം എന്നൊക്കെ സൂചിപ്പിയ്ക്കുന്ന ഇമോജിയ്ക്കൊപ്പമാണ് തന്റെ രണ്ട് സെൽഫി ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.

കാര്യം എന്താണെന്നോ ഏതാണെന്നോ എന്നൊന്നും അറിയാതെ ചിലർ ആശംസകളുമായി എത്തി. കൂട്ടത്തിൽ എന്താണ് വിശേഷം എന്ന് തിരക്കുന്നവരും ഉണ്ട്. കല്യാണം ആയോ എന്നാണ് ചിലരുടെ ചോദ്യം.

അതേസമയം, അനു ജോസഫ് എന്നാണ് കല്യാണം കഴിക്കുന്നത് എന്ന സ്ഥിരം ചോദ്യവും കൂട്ടത്തിലുണ്ട്. മുൻപ് സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സിലും മറ്റും പരസ്യമായി ചിലർ വിവാഹ അഭ്യർത്ഥനകളും നടത്തിയിരുന്നു.

ALSO READ- ഓർമ്മ നഷ്ടമാവുന്നു, തന്റെ ഏറ്റവും വലിയ പേടിയെ ക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന, ഞെട്ടി ആരാധകർ

സ്‌കൂൾ കലാതിലകം ആയിരുന്ന അനു ജോസഫ്, കലാമണ്ഠലം ഡാൻസ് ട്രൂപ്പിൽ അംഗമായിരുന്നു. ഈ കലാപാരമ്പര്യമാണ് സീരിയലുകളിൽ അവസരം ലഭിച്ചു തുടങ്ങാൻ കാരണമായത്. സൂര്യടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചിത്രലേഖ എന്ന സീരിയലിലൂടെയാണ് തുടക്കം. പിന്നീട് മകളുടെ അമ്മ, മിന്നുകെട്ട്, ആലിലത്താലി, സ്നേഹചന്ദ്രിക പോലുള്ള നിരവധി സീരിയലുകൾ ചെയ്തു.

അഭിനയജീവിതത്തിൽ കരിയർ ബ്രേക്ക് കിട്ടിയത് മിന്നുകെട്ട് എന്ന സീരിയലിലൂടെയാണെങ്കിലും പ്രേക്ഷകർ എന്നും ഓർക്കുന്ന അഡ്വ. സത്യഭാമ എന്ന കാര്യം നിസാരത്തിലെ റോൾ തന്നെയാണ്.

Advertisement