നിങ്ങള്‍ ആവശ്യത്തിന് പ്രണയിച്ചോ, നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാനാണ് തോന്നിയാല്‍ ചെയ്‌തോ; വിവാഹം പക്ഷെ ആലോചിച്ചിട്ട് മതി, അച്ഛനും അമ്മയും ചെയ്യരുതെന്നൊക്കെ പറയുമെന്ന് നടി അനുശ്രീ

3265

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല.

ALSO READ- നടി മീന വീണ്ടും വിവാഹിതയാകുന്നു; വരന്‍ കുടുംബ സുഹൃത്തായ ബിസിനസുകാരനെന്ന് റിപ്പോര്‍ട്ട്; സുഹൃത്തുക്കള്‍ പ്രതികരിക്കുന്നതിങ്ങനെ

പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഡിവോഴ്‌സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു. കൂടാതെ അനുശ്രീയും വിഷ്ണുവും സോഷ്യല്‍ മീഡിയയില്‍ നിന്നും രണ്ട് പേരും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ഡിലീറ്റ് ആക്കിയിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് വിഷ്ണു എത്തിയിരുന്നില്ല. പിന്നീട് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയെങ്കിലും അനുശ്രീക്ക് ഒപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല.

ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. പ്രണയിക്കുന്നവര്‍ക്കായാണ് താരത്തിന്റെ വീഡിയോ. താന്‍ ഒരിക്കലും പ്രണയിക്കേണ്ടെന്ന് പറയില്ലെന്നും കാരണം നമ്മള്‍ വേണ്ട എന്ന് പറയുമ്പോഴാണ് നമുക്ക് പലതിനോടുമുള്ള വാശി കൂടുന്നതെന്നും താരം പറയുന്നു.

ALSO READ-സിനിമ ചെയ്യണോ? പക്ഷെ..! ഭര്‍ത്താവ് തന്റെ അഭിനയ ജീവിതത്തോട് ചെയ്യുന്നത് വെളിപ്പെടുത്തി പ്രിയാമണി

അതോടൊപ്പം നിങ്ങള്‍ ആവശ്യത്തിന് പ്രണയിച്ചോയെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാനാണ് തോന്നുന്നതെങ്കില്‍ ചെയ്‌തോയെന്നും താരം പറയുന്നു. ഇന്നത്തെ കാലത്ത് അച്ഛനും അമ്മയും പറയും അവന്റെ കൂടെ ഇരിക്കരുത്, നടക്കരുത് എന്നോക്കെ പറയും എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്നുമാണ് താരം പറയുന്നത്.

ഒന്നും തെറ്റായി മാറരുത്. പ്രൊട്ടക്ഷന്‍ സ്വീകരിക്കണമെന്നും അനുശ്രീ പറയുന്നു. സെക്‌സ് തെറ്റാണെന്ന് ഒരിക്കലും പറയില്ലെന്നും പക്ഷെ കല്യാണം കഴിക്കുന്നത് രണ്ട് മൂന്നു വട്ടം ആലോചിച്ചിട്ട് മാത്രം എടുക്കേണ്ട തീരുമാനം ആണെന്നും അനുശ്രീ അഭിപ്രായപ്പെട്ടു. എടുത്തുചാട്ടം രണ്ട് കുടുംബത്തെയും ഒരുപോലെ ബാധിക്കുമെന്നും താരം പറയുകയാണ്.

Advertisement