തലയണമന്ത്രം സിനിമ ഇപ്പോള്‍ എടുത്തിരുന്നെങ്കില്‍ ഉര്‍വശിയുടെ വേഷം തനിക്ക് ലഭിക്കുമായിരുന്നു; സംഭവം വെളിപ്പെടുത്തി അനുശ്രീ

1477

മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. പിന്നീട് നിരവധി സീനികളില്‍ വേഷമിട്ട നടി ഇപ്പോള്‍ മാലയാളത്തിലെ ഒന്നാം നിര നായികമാരുടെ കൂട്ടത്തിലാണ് ഉള്ളത്.

തനിക്ക് കിട്ടുന്ന വേഷം ചെറുതന്നെ വരുലതെന്നോ നോക്കാതെ മികച്ച രിതീയില്‍ അഭിനയിച്ച് ഫലിപ്പിക്കുക എന്നതാണ് അനുശ്രീയുടെ പ്ലസ് പോയിന്റ്. നായികയായും സഹനടിയായും എല്ലാം ഇതിനോടകം നിരവധി സൂപ്പര്‍ഹിറ്റുകളില്‍ അനുശ്രി വേഷമിട്ടു കഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരരാജാക്കന്‍മാര്‍ക്ക് ഒപ്പവും യുവ നടന്‍മാര്‍ക്ക് ഒപ്പവും അനുശ്രി ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ പുതിയ അഭിമുഖത്തില്‍ നടി ഉര്‍വശിയുമായുള്ള സാമ്യതയെ കുറിച്ച് പറയുകയാണ് നടി അനുശ്രീ. ഉര്‍വശിയുടെമായി സാമ്യതയുണ്ടെന്ന് പറഞ്ഞത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണെന്നും അനുശ്രീ പറയുന്നു.

ALSO READ- നിങ്ങള്‍ ആവശ്യത്തിന് പ്രണയിച്ചോ, നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാനാണ് തോന്നിയാല്‍ ചെയ്‌തോ; വിവാഹം പക്ഷെ ആലോചിച്ചിട്ട് മതി, അച്ഛനും അമ്മയും ചെയ്യരുതെന്നൊക്കെ പറയുമെന്ന് നടി അനുശ്രീ

തലയണമന്ത്രം സിനിമ ഇപ്പോള്‍ എടുത്തിരുന്നെങ്കില്‍ ഉര്‍വശിയുടെ കഥാപാത്രം അനുശ്രീക്ക് ചെയ്യാമായിരുന്നുവെന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞതെന്ന് താരം പറയുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണെന്നും താരം പറയുന്നു.

anusree

തന്റെ സിനിമ മോഹങ്ങളെ കുറിച്ച് സംസാരിക്കവെയാണ് അനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തെ കാണുമ്പോള്‍ ഇക്കാര്യം അങ്ങോട്ട് ചോദിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്. അതേസമയം, ഉര്‍വശിയുടെ ചില പ്രത്യേകതകള്‍ അനുശ്രീക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞതായും താരം വെളിപ്പെടുത്തുന്നു.

ALSO READ- നടി മീന വീണ്ടും വിവാഹിതയാകുന്നു; വരന്‍ കുടുംബ സുഹൃത്തായ ബിസിനസുകാരനെന്ന് റിപ്പോര്‍ട്ട്; സുഹൃത്തുക്കള്‍ പ്രതികരിക്കുന്നതിങ്ങനെ

കൂടുതല്‍ മൂല്യങ്ങള്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. അനുശ്രീയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂഡ് ആന്റണി നായകനായി എത്തുന്ന താരയാണ് പുതിയ ചിത്രം. ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രമാണ് താര.

Advertisement