മോഹന്‍ലാലിലെ പ്രതിഭ നൈസര്‍ഗികമായി കിട്ടയതാണ്; ലാലിന്റെ അടുത്തേക്ക് നല്ല കഥകള്‍ ചെല്ലുന്നില്ല; കിട്ടിയാല്‍ താരം പഴയ മോഹന്‍ലാലാകുമെന്ന് ഭദ്രന്‍

88

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സ്ഫടികം. സംവിധായകന്‍ ഭദ്രന്‍ ചെയ്ത അദ്ദേഹത്തിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രം കൂടിയായിരുന്നു സ്ഫടികം ചിത്രം. ഇടക്കാലത്ത് സ്ഫടികം2 വരുന്നുണ്ട് എന്ന വാര്‍ത്തയും കേട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഭദ്രന്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

ഇപ്പോഴിതാ സ്ഫടികം സിനിമയിലെ വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഈ ചിത്രം മോഹന്‍ലാലിനെ മാത്രം മനസ്സില്‍ കണ്ട് ചെയ്ത സിനിമയാണെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു.

Advertisements

ആ സിനിമയുടെ വിജയം എന്നാല്‍ മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണെന്നും അദ്ദേഹം പറയുകയാണ്. സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനെ ആലോചിച്ചിട്ടേ ഇല്ലായിരുന്നു എന്നും ഭദ്രന്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനിടെ, മോഹന്‍ലാലിന് അടുത്തേക്ക് നല്ല കഥകള്‍ കടന്നുചെല്ലാത്തതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശ്നമെന്നും ഭദ്രന്‍ പറയുന്നു.

ALSO READ- തലയണമന്ത്രം സിനിമ ഇപ്പോള്‍ എടുത്തിരുന്നെങ്കില്‍ ഉര്‍വശിയുടെ വേഷം തനിക്ക് ലഭിക്കുമായിരുന്നു; സംഭവം വെളിപ്പെടുത്തി അനുശ്രീ

‘അന്നത്തെ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്നുചെല്ലുന്നില്ലെന്നാണ്. നല്ല കണ്ടന്റ് ഓറിയന്റഡായ കഥകള്‍ കടന്നുചെന്നാല്‍ തീര്‍ച്ചയാവും മോഹന്‍ലാല്‍ പഴയ മോഹന്‍ലാലാവും. കുറെ ശബ്ദവും ബഹളവും ഒച്ചയും അടിയും പിടിയും കാണിക്കുന്നതല്ല സിനിമ.’

അത് തിരിച്ചറിയണമല്ലോ. കഥയും കൊണ്ടുചെല്ലുന്ന ആളുകളും ഇത് മനസിലാക്കണം. കഥയില്‍ എവിടെയെങ്കിലും രണ്ടോ മൂന്നോ സാധനങ്ങള്‍ ഹൃദയത്തെ പിഞ്ചണം. അങ്ങനെയുള്ള കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറുമെന്നാണ് ഭദ്രന്‍ പറയുന്നത്.

ALSO READ-നിങ്ങള്‍ ആവശ്യത്തിന് പ്രണയിച്ചോ, നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാനാണ് തോന്നിയാല്‍ ചെയ്‌തോ; വിവാഹം പക്ഷെ ആലോചിച്ചിട്ട് മതി, അച്ഛനും അമ്മയും ചെയ്യരുതെന്നൊക്കെ പറയുമെന്ന് നടി അനുശ്രീ

‘നല്ല കഥകള്‍ കിട്ടിയാല്‍ അദ്ദേഹം പഴയ മോഹന്‍ലാലാവുമെന്നും ഭദ്രന്‍ സ്ഫടികത്തിന്റെ റീറിലീസിനോടനുബന്ധിച്ചുള്ള പ്രസ് മീറ്റില്‍ പ്രതികരിച്ചു. മോഹന്‍ലാല്‍ എന്ന നടനല്ല കുഴപ്പം. മോഹന്‍ലാലിന്റെ കൂടെ കൂടുന്ന കഥകള്‍ക്കാണ് കുഴപ്പം. അദ്ദേഹം ഇന്നും മോഹന്‍ലാല്‍ തന്നെയാണ്. ആ ഒരു പ്രതിഭ, അത് നൈസര്‍ഗികമായി പുള്ളിക്ക് ജനിച്ചപ്പോള്‍ തന്നെ കിട്ടിയതാണ്. അത് ട്യൂണ്‍ ചെയ്ത് എടുത്തതൊന്നുമല്ല.’

‘ചെയ്യുമ്പോഴുള്ള ഒരു ഈസ് ഉണ്ടല്ലോ. മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തമായി ലാലിനുള്ള പ്രത്യേകത, കഥ പറയുന്ന സിറ്റുവേഷനില്‍ തന്നെ പുള്ളിയുടെ മനസില്‍ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാവുന്നുണ്ട്. ആ കെമിസ്ട്രി എന്താണെന്ന് പുള്ളിക്ക് പോലും ഡിഫൈന്‍ ചെയ്യാന്‍ കഴിയുന്നുമില്ല.’ പുള്ളി ആ കെമിസ്ട്രിക്ക് അനുസരിച്ച് അങ്ങനെ ബിഹേവ് ചെയ്യുകയാണെന്നും ഭദ്രന്‍ പറയുന്നു.

Advertisement