മറ്റുള്ളവർക്ക് വേണ്ടി ഐഡന്റിറ്റി മാറ്റാൻ തയ്യാറല്ലെന്ന് ബിഗ്‌ബോസ് താരം റോബിൻ രാധാക്യഷ്ണൻ; സ്വന്തം കാര്യം നോക്കി ജീവിക്കാൻ നിർദ്ദേശവും. ഓരോ വാക്കിലും റോബിൻ ലക്ഷ്യം വെക്കുന്നത് ബെസ്ലിയെയോ?

68

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബിഗ് ബോസ് താരമാണ് റോബിൻ രാധാക്യഷ്ണൻ. നിരവധി ആരാധകരാണ് റോബിനെ കാണാനും സംസാരിക്കാനുമായി തടിച്ച് കൂടാറുള്ളത്. ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കാനും, തന്റെ ജീവിതത്തിലെ സന്തോഷങ്ങൾ പങ്ക് വെക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകരോടായി താരം പറഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്. ഒറ്റപ്പാലത്ത് ഒരു പരിപാടിക്കിടെയാണ് റോബിൻ മനസ്സ് തുറന്നത്. റോബിന്റെ വാക്കുകൾ ഇങ്ങനെ ബിഗ് ബോസ് എന്ന ഷോ കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. ഏഴുമാസമായി ബിഗ്‌ബോസിൽ നിന്നും താൻ പോന്നിട്ട്. എന്നിട്ടും എനിക്ക് ചുറ്റും എന്നെ സ്‌നേഹിക്കുന്നവരെ കാണാൻ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ. എവിടെ ചെന്നാലും ബിഗ് ബോസിലെ ഡയലോഗാണ് കൂടുതലും പറയുന്നത് അതിലൂടെ എനിക്ക് സന്തോഷം മാത്രമേ ലഭിക്കുന്നുള്ളു. എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നല്കിയത് ബിഗ് ബോസ് ആണ്. മറ്റുള്ളവർക്ക് വേണ്ടി എന്റെ ഐഡന്റിറ്റി മാറ്റാനോ എനിക്ക് ശരിയെന്ന് തോന്നുന്ന് കാര്യങ്ങൾ ചെയ്യാതിരിക്കാനോ ഞാൻ തയ്യാറാവില്ല. അതാക്കെ കണ്ട് സോഷ്യൽ മീഡിയയിൽ കുരുപൊട്ടിയിട്ട് കാര്യമില്ലെന്നും റോബിൻ പറഞ്ഞു.

Advertisements

അതേസമയം റോബിന്റെ ഈ വാക്കുകൾ ബെസ്ലിയെ ലക്ഷ്യം വെച്ചാണോ പറഞ്ഞിരിക്കുന്നത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ സംശയം. കഴിഞ്ഞ ദിവസം ദിൽഷ ട്രേഡ് മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് ഒരു പരസ്യം ചെയ്തിരുന്നു.ഇതിനെതിരെ ബെസ്ലി രംഗത്ത് വന്നത് വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. കടുത്ത രീതിയിൽ ഉള്ള വിമർശനമാണ് ബെസ്ലി ദിൽഷക്കെതിരെ നടത്തിയത്. സോഷ്യൽ മീഡിയയിൽ നിറയെ ഫോളോവേഴ്‌സ് ഉള്ള താരം ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നാണ് ബെസ്ലി പറഞ്ഞത്.

Also Read
മോഹന്‍ലാലിലെ പ്രതിഭ നൈസര്‍ഗികമായി കിട്ടയതാണ്; ലാലിന്റെ അടുത്തേക്ക് നല്ല കഥകള്‍ ചെല്ലുന്നില്ല; കിട്ടിയാല്‍ താരം പഴയ മോഹന്‍ലാലാകുമെന്ന് ഭദ്രന്‍

അതേസമയം ദിൽഷയെ പിന്തുണച്ച്‌ക്കൊണ്ടാണ് റോബിൻ പ്രതികരിച്ചത്. എല്ലാ മനുഷ്യർക്കും തെറ്റു സംഭവിക്കും. അത് സ്വാഭാവികമാണ്. തെറ്റിൽ ഖേദം പ്രകടിപ്പിച്ചാൽ അത് അവിടെ അവസാനിക്കുമെന്നുമായിരുന്നു റോബിൻ പറഞ്ഞത്. ദിൽഷയെ വ്യക്തിപരമായി വേദനിപ്പിക്കുന്ന തരത്തിലേക്ക് അധിക്ഷേപങ്ങൾ പോകരുതെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. പ്രമോഷണൽ വീഡിയോ ചെയ്യുമ്പോൾ ക്യത്യമായി അന്വേഷിക്കണമെന്നും, ഇതോരു പാഠമാണെന്നും റോബിൻ കൂട്ടിച്ചേർത്തു.

ദിൽഷക്ക് വേണ്ടി യാതൊരു സപ്പോർട്ടും നല്കരുതെന്ന് റോബിന്റെ പുതിയ വീഡിയോക്ക് താഴെ ആരാധകർ ഓർമ്മിപ്പിക്കുന്നുണ്ട്. അതേസമയം റോബിന്റെ നിലപാടിന് ആരാധകരിൽ നിന്ന് അനുകൂല കമന്റുകളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
Also Read
തലയണമന്ത്രം സിനിമ ഇപ്പോള്‍ എടുത്തിരുന്നെങ്കില്‍ ഉര്‍വശിയുടെ വേഷം തനിക്ക് ലഭിക്കുമായിരുന്നു; സംഭവം വെളിപ്പെടുത്തി അനുശ്രീ

Advertisement