അസൂയ തോന്നുന്നു വിഷ്ണുവിനോട്, എന്നും കട്ടൻ ചായ തന്നെയാണോ? അനു സിത്താരയുടെയും വിഷ്ണുവിന്റെയും വീഡിയോ വൈറൽ!

693

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലീന സുന്ദരി അനു സിത്താര. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു അനു സിത്താര.

മികച്ച നർത്തകി കൂടിയായ അനുസിത്താര സ്‌കൂൾ കലോൽസവങ്ങളിലെ നിറ സാന്നിധ്യം ആയിരുന്നു. കലോൽസവ വേദികളിൽ നിന്നും നടി അഭിനയ മേഖലയിലേക്ക് എത്തിയത്. പൊട്ടാസ് ബോംബിന് ശേഷം ഹാപ്പി വെഡിങ്, രാമന്റെ ഏദൻ തോട്ടം, ഫുക്രി, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യൻ, ശുഭരാത്രി, മാമാങ്കം, ദി ട്വൽത്ത്മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Advertisements

ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. 2015 ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽ ഏറെ സജീവമായത്.

ALSO READ- കോമണറായ ഗോപികയ്ക്ക് വോട്ട് കിട്ടുമെന്ന പേടി; പുറത്താക്കാൻ കിണഞ്ഞ് ശ്രമിച്ച് മത്സരാർഥികൾ; എന്നാൽ പുറത്തേക്ക് പോകുക ലെച്ചു?

അതേസമയം, തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ആണെന്ന് താരം പറയുന്നുണ്ട്. ഇപ്പോഴിതാ, യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം ഭർത്താവ് വിഷ്ണുവിന് ഒപ്പം ഒനടത്തിയ ഒരു യാത്രയുടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

അനു സിത്താര വിഷ്ണുവിന്റെ തോളിൽ തലചായ്ച്ച് തണുപ്പും മഞ്ഞും ഒക്കെ ആസ്വദിച്ച് ടർക്കിഷ് കട്ടൻ ചായ കുടിക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം, വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വിഷ്ണു കൂടെ ഉള്ളതിന്റെ തിളക്കം ആണോ അനുവിന്റെ കണ്ണുകളിൽ കാണുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

ALSO READ- ‘ആൾക്കൂട്ടം കൊ ന്നത് എന്റെ അനുജനെയാണ്’; മധുവിന് വേണ്ടി അന്ന് സ്വരമുയർത്തി മമ്മൂട്ടി; ഒടുവിൽ നീതി തേടിയെത്തിയപ്പോൾ നന്ദി പറഞ്ഞ് കുറിപ്പ്; വൈറൽ

അനു സിത്താര അതി മനോഹരിയായിട്ടാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഷ്ണുവിനോട് അസൂയ തോന്നുന്നു എന്നും കട്ടൻ ചായ തന്നെയാണോ കുടിക്കുന്നത് എന്നും ചോദിക്കുന്നുണ്ട് ചില ആരാധകർ. നിമിഷ നേരം കൊണ്ടാണ് വിഷ്ണു പങ്കുവച്ച ഈ വീഡിയോ വൈറൽ ആയി മാറിയിരിക്കുന്നത്.

അച്ഛൻ അമ്മ ഭർത്താവ് അവരോടൊപ്പം സ്പെൻഡ് ചെയ്യാനാണ് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം. എന്റെ വീടും വിഷ്ണുവേട്ടന്റെ വീടും തമ്മിൽ ഏകദേശം ഒരു കിലോമീറ്റർ വ്യത്യാസമാണുള്ളത്. രണ്ട് വീട്ടിലേക്കും താൻ പോകാറുണ്ട്. വിഷ്ണുവേട്ടന്റെ അനിയൻമാരുടെ കുട്ടികളുടെ ഒപ്പം ഇരിക്കും. അങ്ങനെ തനിക്ക് തന്റെ കുടുംബത്തോടൊപ്പം നാട്ടിൽ ഇരിക്കുന്നതാണ് കൂടുതൽ ഇഷ്ടമെന്ന് ആയിരുന്നു എന്നാണ് മുൻപ് അനു സിത്താര പറഞ്ഞത്.

Advertisement