ആൺകുട്ടികളോട് സംസാരിക്കാത്ത ഞാൻ വിവാഹം ചെയ്തത് പ്രണയിച്ച്; പിന്നെ അഭിനയത്തിലേക്ക്; ജീവിതം പറഞ്ഞ് ശ്രീധന്യ

422

മലയാളം മനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയൽ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോ രാ ട്ട വീ ര്യം, കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ പ്രേക്ഷകർക്കുമുന്നിൽ തുറന്ന് കാട്ടുന്നത്.

ഇതിനോടകം തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ഈ ജനപ്രീയ പരമ്പരയിൽ അഥിതി ടീച്ചറായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീധന്യ. ഒരു ടെലിവിഷൻ അവതാരക കൂടിയാണ് ശ്രീധന്യ. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട് തുടങ്ങിയ ജനപ്രിയ സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ യഥാർത്ഥ പേര് ഗായത്രി എന്നാണ്.

Advertisements

കുട്ടിക്കാലം മുതൽ ശ്രീധന്യക്ക് നൃത്തത്തോട് വളരെയധികം ഇഷ്ടമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. നടിയുടെ ആദ്യ സിനിമ അപൂർവ രാഗം ആയിരുന്നു, പക്ഷേ ആ സിനിമയിൽ ഒരു സപ്പോർട്ടീവ് റോളിലായിരുന്നു. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു. ഇപ്പോഴിതാ അടുത്തിടെ റിലീസായ പ്രണയ വിലാസം എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോൾ തെലുങ്കിൽ ഒരു സീരിയലും ചെയ്യുന്നുണ്ട്. അമൃത ടിവിയിൽ മഴയെത്തും മുൻപെ എന്ന സീരിയിലും താരം ചെയ്യുന്നുണ്ട്.

ALSO READ- അസൂയ തോന്നുന്നു വിഷ്ണുവിനോട്, എന്നും കട്ടൻ ചായ തന്നെയാണോ? അനു സിത്താരയുടെയും വിഷ്ണുവിന്റെയും വീഡിയോ വൈറൽ!

കൂടെവിടെ എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ വലിയ ഒരു പ്രേക്ഷക പിന്തുണ താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ തനിക്ക് വലിയ ആരാധകർ തന്നെ ഉണ്ടെന്നുമാണ് വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ ശ്രീധന്യ പറയുന്നത്.

താൻ പുറത്തൊക്കെ പോകുമ്പോൾ പലരും അതിഥി ടീച്ചറേ എന്നു വിളിച്ചെത്തും. അതു തനിക്ക് വലിയ സന്തോഷമാണെന്നും അപ്പോഴാണ് ഈ കഥാപാത്രം മറ്റുള്ളവർക്ക് എത്ര ഇഷ്ടമാണെന്ന് മനസിലാകുന്നതെന്നും താരം പറയുന്നു.

ALSO READ- കോമണറായ ഗോപികയ്ക്ക് വോട്ട് കിട്ടുമെന്ന പേടി; പുറത്താക്കാൻ കിണഞ്ഞ് ശ്രമിച്ച് മത്സരാർഥികൾ; എന്നാൽ പുറത്തേക്ക് പോകുക ലെച്ചു?

ഇപ്പോൾ തന്റെ പേര് തന്നെ അതിദി എന്ന് ആണെന്നും താരം പറയുന്നു. പാലക്കാടാണ് ജന്മ നാട്. ചെറുപ്പം മുതൽ പഠിച്ചത് കോൺവെന്റ് സ്‌കൂളിലാണെന്നും ശ്രീധന്യ പറയുന്നു. അന്ന് പഠനം മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റൊരു ലോകത്തേയ്ക്കും ചിന്ത പോലും മാറ്റാൻ സാധിക്കില്ലായിരുന്നുവെന്നും താരം പറയുകയാണ.്

കോൺവെന്റ് സ്‌കൂളിൽ പഠിച്ചതിനാൽ തന്നെ ആൺകുട്ടികളോട് സംസാരിക്കാൻ പോലും അക്കാലത്ത് ഭയമായിരുന്നു. ഡിഗ്രി പഠനം തീരാറായപ്പോഴാണ് റിഷി തന്നെ പ്രപ്പോസ് ചെയ്തത്. അങ്ങനെ പ്രണയിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കാനാരുന്ന തന്റെ ആഗ്രഹം പോലെ റിഷിയുമായി പ്രണയത്തിലായി . പിന്നീട് വീട്ടുകാർക്ക് എതിർപ്പൊന്നും ഇല്ലാത്തതിനാൽ ജോലി കിട്ടിയ ശേഷം വിവാഹവും കഴിച്ചുവെന്ന് ശ്രീധന്യ പറയുന്നു. വിവാഹത്തിന് ശേഷമാണ് അഭിനയത്തിലേയ്ക്ക് എത്തിയതെന്നും താരം പറയുകയാണ്.

Advertisement